പോലീസുകാരിയെ ശല്യം ചെയ്തു, അപമാനിച്ചു ; പീഡനക്കേസിൽ പോലീസുകാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : സഹപ്രവർത്തകയെ ലൈം​ഗികമായി അപമാനിക്കുകയും നിരന്തരമായി ശല്യം ചെയ്യുകയും ചെയ്തെന്ന പരാതിയിൽ പോലീസുകാരൻ അറസ്റ്റിൽ. പിന്തുടർന്ന് ശല്യം ചെയ്യൽ, പീഡനം, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 49 കാരനായ ദീപക് ദേശ്മുഖ് എന്ന അസിസ്റ്റന്റ് പോലീസ് ഇൻസ്‌പെക്ടറെ കുരാർ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. 39 കാരിയായ പരാതിക്കാരി പോലീസ് ഇൻസ്പെക്ടറാണ്. 2022 ഓഗസ്റ്റിൽ കുരാർ പോലീസ് സ്‌റ്റേഷനിൽ പോലീസുകാരി പരാതി നൽകിയിരുന്നു.

പോലീസ് പറയുന്നതനുസരിച്ച് പ്രതിയായ ദീപക് ദേശ്മുഖ് തന്റെ പോസ്റ്റിംഗിൽ വന്ന മാറ്റത്തിന് ഉത്തരവാദി പരാതിക്കാരിയാണെന്ന് ആരോപിച്ച് ഇവരെ ശല്യം ചെയ്യാൻ ആരംഭിക്കുകയായിരുന്നു. പ്രകോപിപതനായ ദേശ്മുഖ് മലാഡ് ഈസ്റ്റിലെ പരാതിക്കാരിയുടെ വസതിയിലും അവരുടെ ജോലിസ്ഥലത്തും നിരന്തരം വരികയും ബഹളം വെയ്ക്കുകയും ചെയ്തു. സഹായത്തിനായി വനിതാ ഓഫീസർ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അയാൾ അസഭ്യം പറയുകയും അവരുടെ കൈയിൽ കയറി പിടിക്കുകയും ചെയ്തു. ഇയാൾ തനിക്കും കുടുംബത്തിനും നേരെ കടുത്ത ഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നതായും വനിതാ പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ; നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

0
പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച്...

മെസ്സി വിവാദം : സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ ; ജിഎസ്ടി നോട്ടീസ് നൽകും

0
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി...

22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് 3 കഷ്ണങ്ങളായി തെറിച്ചു ; 2...

0
മുംബൈ: മുംബൈയിൽ ഗണേശോത്സവ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം താഴേക്ക് വീണ്...

‘മേയര്‍ കെയര്‍ പദ്ധതി’ യുടെ പേരില്‍ വന്‍ തട്ടിപ്പ് ; തിരുവനന്തപുരം കോര്‍പറേഷനെതിരെ അഴിമതി...

0
തിരുവനന്തപുരം : കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്. മേയര്‍ കെയര്‍ പദ്ധതിയുടെ...