മുംബൈ : ജയിലിന് പുറത്ത് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു. ഇന്നലെ വൈകുന്നേരം മുംബൈയിലെ ബൈക്കുള വനിതാ ജയിലിന് പുറത്താണ് സംഭവം. ശ്യാം വര്‍ഗഡെ എന്ന കോണ്‍സ്റ്റബിളാണ് മരണപ്പെട്ടത്. ബെക്കുള വനിതാ ജയിലിന് പുറത്തെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. വെടിയേറ്റ ഉടന്‍ തന്നെ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുംബൈയിലെ നാഗ്പാഡ പോലീസ് സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണ്.
വനിതാ ജയിലിന് പുറത്ത് പോലീസുകാരന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു
Recent News
Advertisment