കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ പോലീസുകാരന്റെ മകൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവ പെരുമ്പാവൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ പോലീസുകാരന്റെ മകള്‍ മരിച്ചു. എടത്തല പോലീസ് സ്റ്റേഷനിലെ സിപിഒ ഷെബിന്റെ ഇളയ മകള്‍ ഐഫയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. സ്‌കൂട്ടര്‍ ഓടിച്ച ഷെബിനും ഭാര്യയ്ക്കും മൂത്ത മകള്‍ക്കും പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഷെബിനും കുടുംബവും സഞ്ചരിച്ച സ്‌കൂട്ടറിന് മുന്നിലേക്ക് അമിത വേഗതയിലെത്തിയ കാര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ഷെബിന്റെ മകള്‍ ദൂരത്തേക്ക് തെറിച്ചുവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐഫ ഇന്ന് മരണത്തിന് കീഴടങ്ങി. ബാക്കി മൂന്നുപേരും ഗുരുതരാവസ്ഥയിലാണ്. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയെ ആര് നയിക്കും? ആഗസ്റ്റ് 19ന് അറിയാം

0
കോട്ടയം: അപ്രതീക്ഷിതമായ സംഭവവികാസങ്ങളാൽ ഏറെ ശ്രദ്ധിക്കപ്പെട്ട നഗരസഭയാണ് പാലാ നഗരസഭ. ഈ...

ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കും ; ട്രംപ്

0
വാഷിങ്ടൺ: ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കുമെന്ന്...

419 പോലീസ് സ്റ്റേഷനുകളിൽ ഇന്നു മുതൽ എസ്എച്ച്ഒമാരുടെ ചുമതല എസ്ഐമാർക്ക്

0
തിരുവനന്തപുരം: സംസ്ഥാനത്തെ 419 പോലീസ് സ്റ്റേഷനുകളിൽ ഇന്നു മുതൽ എസ്എച്ച്ഒമാരുടെ ചുമതല...

80-ാമത് സ്വാതന്ത്ര്യദിനം : സംസ്ഥാനത്തും വിപുലമായ ആഘോഷം ; മുഖ്യമന്ത്രി പതാക ഉയർത്തും

0
തിരുവനന്തപുരം: രാജ്യം ഇന്ന് 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. സംസ്ഥാനത്തും വിപുലമായ ആഘോഷം...