പോലീസുകാര്‍ പ്രതിഷേധക്കാര്‍ക്ക് ഒത്താശ ചെയ്തു ; ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ഇന്റലിജന്‍സ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റെയ്ഡിന് ശേഷം മുഖ്യമന്ത്രിയുടെ വീടിന് പുറത്തിറങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിപിഐഎം അണികളില്‍ നിന്നുണ്ടായ ആക്രമണം പോലീസ് ഗൂഢാലോചനയുടെ ഭാഗമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പോലീസുകാര്‍ പ്രതിഷേധക്കാര്‍ക്ക് ഒത്താശ ചെയ്തു. പ്രതിഷേധത്തിന് സഹായം നല്‍കിയെന്ന് സമ്മതിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വോയിസ് ക്ലിപ്പ് ഇന്റലിജന്‍സിന് ലഭിച്ചു. പോലീസ് കാഴ്ചക്കാരായി നിന്നുവെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം ആസൂത്രണം ചെയ്തത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ സിപിഐഎം കൗണ്‍സിലര്‍മാരാണ്. വാഹനത്തിന് നേരെ മുട്ടയും ചുടു കല്ലും എറിഞ്ഞത് മുന്‍ കൗണ്‍സിലര്‍മാരായ ഉണ്ണിയും ബിനുവും.

കമ്മീഷണറടക്കം ഐ.ജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ പോലും സംഭവ സ്ഥലത്ത് ഉണ്ടായില്ലെന്നും പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിഷേധത്തിന് സഹായം നല്‍കിയെന്ന് സമ്മതിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വോയിസ് ക്ലിപ്പും ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. ഈ സംഭവത്തോടെ പോലീസ് തലപ്പത്ത് അഴിച്ചുമണിക്ക് തയ്യാറെടുക്കുകയാണ് പോലീസ്. തിരുവനന്തപുരം കമ്മീഷണര്‍ക്കും ഡിസിപിക്കുമെതിരെ നടപടി ഉണ്ടായേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം വാഹനാപകടം : അന്വേഷണം പ്രത്യേക സംഘത്തിന് ; തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തും

0
തൃശൂർ : എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ കയ്പമംഗലം വാഹനാപകടം അന്വേഷിക്കാൻ...

രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു

0
ന്യൂഡൽഹി : പത്ത് ജൻപഥിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

0
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ്...

കെപിസിസിയ്ക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണം, തീരുമാനം വൈകരുത് ; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട്...

0
ഡൽഹി : മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട്...