ആലപ്പുഴയില്‍ ഒരു പോളിംഗ് സ്റ്റേഷനിലെ തെരഞ്ഞെടുപ്പ് അസാധുവാക്കി ; ഡിസംബര്‍ 14 ന് വീണ്ടും പോളിംഗ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തില്‍ ആലപ്പുഴയില്‍ ഒരു പോളിംഗ് സ്റ്റേഷനില്‍ നടന്ന തെരഞ്ഞെടുപ്പ് അസാധുവാക്കി. ആലപ്പുഴ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കാട്ടൂര്‍ കിഴക്ക് വാര്‍ഡിലെ സര്‍വോദയപുരം സ്മാള്‍ സ്‌കെയില്‍ കയര്‍ മാറ്റ് പ്രൊഡ്യൂസര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലെ രണ്ടാം നമ്പര്‍ പോളിംഗ് സ്റ്റേഷനില്‍ നടന്ന തെരഞ്ഞെടുപ്പ് അസാധുവാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.

വോട്ടെടുപ്പില്‍ ഈ പോളിംഗ് സ്റ്റേഷനിലെ വോട്ടിംഗ് യന്ത്രത്തിലെ സാങ്കേതിക തകരാറു കാരണം അതില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയില്ലെന്ന് വരണാധികാരി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ഡിസംബര്‍ 14 ന് ഈ പോളിംഗ് ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...