മടത്തുംമൂഴിയിലെ സിഐടിയു പ്രവർത്തകൻ്റേത് രാഷ്ട്രീയ കൊലപാതകം ; രാജു എബ്രഹാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മടത്തുംമൂഴിയിലെ സിഐടിയു പ്രവർത്തകൻ്റേത് രാഷ്ട്രീയ കൊലപാതകമെന്ന് ആവർത്തിച്ച് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. മൃഗീയമായ കൊലപാതകമാണ് പ്രതികൾ നടത്തിയത്. പ്രതികൾക്കെതിരെ സിപിഎം ലോക്കൽ കമ്മിറ്റിക്ക് നേരത്തെ സമരം വരെ ചെയ്യേണ്ടി വന്നിട്ടുണ്ട്. നിഖിലേഷിന് സിപിഎമ്മുമായോ സിഐടിയുമായോ ഒരു ബന്ധവുമില്ലെന്നും രാജു എബ്രഹാം പറഞ്ഞു. സംഭവത്തിൽ ബിജെപി കൈകഴുകാൻ ശ്രമിക്കുകയാണ്. ഗുണ്ടാ സംഘത്തിനല്ലാതെ ഇങ്ങനെയൊരു കൊലപാതകം നടത്താൻ കഴിയില്ല.

പെരുനാട്ടിലെ ബിജെപി-ആർഎസ്എസ് പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്നത് പ്രതി വിഷ്ണുവാണ്. ഇയാൾ നാട്ടിലെ അറിയപ്പെടുന്ന ക്രിമിനലാണ്. നിരവധി കേസുകളിൽ വിഷ്ണു പ്രതിയാണെന്നും രാജു എബ്രഹാം വ്യക്തമാക്കി. രാഷ്ട്രീയ സംഘർഷങ്ങൾ പരസ്യമായി ഉണ്ടായാൽ മാത്രമേ പോലീസ് ആ രീതിയിൽ കേസെടുക്കുകയുള്ളൂ. ജിതിൻറേത് രാഷ്ട്രീയ കൊലപാതകം എന്ന് പോലീസ് രേഖപ്പെടുത്താത്തത് ഇക്കാരണത്താലാണ്. കൊല്ലപ്പെട്ട ജിതിൻ സിഐടിയുവിന്റെയും ഡിവൈഎഫ്ഐയുടെയും പ്രധാന പ്രവർത്തകനാണ്. ജിതിനെ വെട്ടിയത് ആർഎസ്എസിന്റെ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം ; സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 20 കോടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. തീരദേശ...

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...