ആര്‍ക്കുമില്ല അമ്പും വില്ലും ; ശിവസേനയുടെ ചിഹ്നം മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ശിവസേനയുടെ അമ്പും വില്ലും ചിഹ്നം മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉദ്ധവ് താക്കറെയും ഏക്‌നാഥ് ഷിന്‍ഡെയും നയിക്കുന്ന ശിവസേന വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കമ്മീഷന്‍റെ ഉത്തരവ്. ഒക്ടോബര്‍ 10 ഉച്ചയ്ക്ക് 1 മണിക്കകം ലഭ്യമായ ചിഹ്നങ്ങളില്‍ നിന്ന് ഒരു ചിഹ്നം തിരഞ്ഞെടുക്കാനും ഇടക്കാലത്തേക്കായി മൂന്ന് ഓപ്ഷനുകള്‍ സമര്‍പ്പിക്കാനും ഇരു വിഭാഗങ്ങളോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചിഹ്നം മരവിപ്പിച്ചതോടെ മുംബൈയിലെ അന്ധേരിയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനായി ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്‍റെ ഗ്രൂപ്പും മറ്റൊരു പേരും ചിഹ്നവും കണ്ടത്തേണ്ടിവരും. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാരിനെ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സേന അട്ടിമറി അട്ടിമറിച്ചതുമുതല്‍ താക്കറെയും ഷിന്‍ഡെയും യഥാര്‍ത്ഥ ശിവസേന ചിഹ്നത്തിനായി പോരാടുകയായിരുന്നു.

എം.എല്‍.എ.മാരും പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റുകളുടെ തലവന്മാരും പ്രവര്‍ത്തകരും ഇരു കക്ഷികളിലേക്കും മാറാന്‍ തുടങ്ങിയതോടെ ഒരു വിഭാഗത്തിന് യഥാര്‍ത്ഥ ചിഹ്നം നിലനിര്‍ത്തേണ്ടത് അനിവാര്യമായി. ബാല്‍ താക്കറെയുടെ മരണശേഷം സേനയെ നയിച്ചതിനാല്‍ ഉദ്ധവ് താക്കറെയെ ഈ ചിഹ്നം നിലനിര്‍ത്താന്‍ അനുവദിക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിലെ സിജെപി പ്രതിഷേധങ്ങളിൽ സമരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി

0
തിരുവനന്തപുരം: ഡൽഹിയിലെ സിജെപി പ്രതിഷേധങ്ങളിൽ സമരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി....

സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ക്ഷമയോടെ കാത്തിരിക്കണമെന്നും രാജ്യത്തെ ഭരണസംവിധാനങ്ങളിലും സർക്കാരിലും വിശ്വാസമർപ്പിക്കണമെന്നും ശിഖർ ധവാൻ

0
ദില്ലി: നീറ്റ്-യു.ജി പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്‍റെ...

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം ; കേന്ദ്ര സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത സംബന്ധിച്ച്...

0
കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കേന്ദ്ര...

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ കൂടി ‌ആവശ്യം തള്ളി ഹൈക്കോടതി

0
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ കൂടി...