അഞ്ചാംഘട്ട വോട്ടെടുപ്പിലും പോളിങ് കുറഞ്ഞു ; കടുത്ത നിരാശയിൽ രാഷ്ട്രീയപാർട്ടികൾ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ആറാംഘട്ട വോട്ടെടുപ്പിന് തയാറെടുക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. ആദ്യ നാല് ഘട്ടങ്ങൾക്ക് സമാനമായി അഞ്ചാം ഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞത് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്. മെയ് 25നാണ് ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആകെ 889 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതൽ മണ്ഡലങ്ങളറള്ളത് ഉത്തർപ്രദേശിലാണ്. ഉത്തർപ്രദേശ് 14, ഹരിയാന 10, ബീഹാർ, ബംഗാൾ 8, ഡൽഹി 7, ഒഡിഷ 6, ജാർഖണ്ഡ് 4, ജമ്മു കശ്മീര്‍ 1 എന്നിങ്ങനെ മണ്ഡലങ്ങളിലാണു വിധിയെഴുത്ത് നടക്കുന്നത്.

ജമ്മു കശ്മീരിലെ അനന്ത്നാഗ്-രജൗരി ജില്ലയിൽ മാറ്റിവച്ച പോളിങ്ങാണ് ആറാംഘട്ടത്തിൽ നടക്കുന്നത്. അഞ്ചാംഘട്ട വോട്ടെടുപ്പിൽ 59.71% പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ബംഗാളിലാണ്; 73.69%. ഏറ്റവും കുറവ് മഹാരാഷ്ട്രയിലാണ്; 54.29%. ഇതോടെ മഹാരാഷ്ട്രയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയായി. ഒഡിഷയിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പും അഞ്ചാംഘട്ടത്തിൽ നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...