2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിംങ് ശതമാനം ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

പത്തനംത്തിട്ട: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി റെക്കോഡ് പോളിംഗും വോട്ടിംഗ് ശതമാനവുമാണ് രേഖപ്പെടുത്തിയത്. മണ്ഡല ചരിത്രത്തില്‍ ആദ്യമായി 70 ശതമാനം വോട്ടിംഗ് കടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 13,78,587 പേരില്‍ 10,22,763 പേരാണ് വോട്ട് ചെയ്തത്. 74.19 ശതമാനമായിരുന്നു വോട്ടിംഗ് ശതമാനം. പോളിംഗ് ശതമാനം കൂടുതല്‍ കാഞ്ഞിരപ്പള്ളിയിലും കുറവ് റാന്നിയിലുമായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ 77.96, റാന്നിയില്‍ 70.63, പൂഞ്ഞാറില്‍ 77.27, അടൂര്‍ 76.71, ആറന്മുള 72, തിരുവല്ല 71.43, കോന്നി 74.24 ശതമാനവുമായിരുന്നു പോളിംഗ്. ജില്ലയില്‍ ശതമാനത്തില്‍ മുന്നില്‍ അടൂരും ഏറ്റവും അധികംപേര്‍ വോട്ട് ചെയ്ത മണ്ഡലം ആറന്മുളയുമായിരുന്നു.
കാഞ്ഞിരപ്പള്ളിയില്‍ ആകെയുള്ള 178708 വോട്ടര്‍മാരില്‍ 139316 പേരും വോട്ട് ചെയ്തു. റാന്നിയില്‍ ആകെയുള്ള 190664 പേരില്‍ 134659 പേര്‍ വോട്ട് ചെയ്തു.

പൂഞ്ഞാറില്‍ 178735 വോട്ടര്‍മാരില്‍ 138101 പേര്‍ വോട്ട് ചെയ്തപ്പോള്‍ അടൂരില്‍ 202959 വോട്ടര്‍മാരില്‍ 155682 പേരാണ് പോളിംഗ്ബൂത്തില്‍ എത്തിയത്. ആറന്മുളയില്‍ 227770 വോട്ടര്‍മാരില്‍ 163996 പേരും തിരുവല്ലയില്‍ ആകെയുള്ള 205046 വോട്ടര്‍മാരില്‍ 146460 പേര്‍ വോട്ട് ചെയ്തു. കോന്നിയില്‍ 194705 വോട്ടര്‍മാരില്‍ 144549 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 2024 ജനുവരിയിലെ കണക്കു പ്രകാരം 4,91,955 പുരുഷന്മാരും 5,47,137 സ്ത്രീകളും ഏഴ് ട്രാന്‍സ്ജെന്‍ഡേഴ്സ് ഉള്‍പ്പടെ ജില്ലയില്‍ ആകെ 10,39,099 വോട്ടര്‍മാരാണുള്ളത്. ജില്ലയില്‍ ആകെ 9575 കന്നി വോട്ടര്‍മാരാണുള്ളത്. ആകെ 4880 യുവാക്കളും 4695 യുവതികളുമാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുളളത് ആറന്മുള നിയോജക മണ്ഡലത്തിലാണ്, 2,33,888. തിരുവല്ല നിയോജക മണ്ഡലത്തില്‍ 2,09,072, റാന്നിയില്‍ 1,89,923, കോന്നിയില്‍ 1,99,862 അടൂരില്‍ 2,06,354 വോട്ടര്‍മാരുമാണുള്ളത്. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്ന നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ എണ്ണം ഇനിയും വര്‍ധിക്കും. അന്തിമ വോട്ടര്‍ പട്ടിക ഏപ്രില്‍ നാലിന് പ്രസിദ്ധീകരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...