മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ; മാലിന്യം തള്ളിയാൽ അറിയിക്കാൻ കേന്ദ്രീകൃത വാട്​സ്​ആപ് സംവിധാനം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​ൽ, ക​ത്തി​ക്ക​ൽ, മ​ലി​ന​ജ​ലം ഒ​ഴു​ക്ക​ൽ തു​ട​ങ്ങി​യ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​റി​യി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്രീ​കൃ​ത വാ​ട്​​സ്​​ആ​പ്​ സം​വി​ധാ​നം യാ​ഥാ​ർ​ഥ്യ​മാ​യിരിക്കുന്നു. 9446700800 ന​മ്പ​റി​ലൂ​ടെ പ​രാ​തി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​യി​ക്കാം. വാ​ട്​​സ്​​ആ​പ് ന​മ്പ​റി​ന്റെ പ്ര​ഖ്യാ​പ​നം കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യ​ക്കൂ​ന​ക​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും ഈ ​ന​മ്പ​റി​ലൂ​ടെ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി പ​രി​ഹാ​രം തേ​ടാം.

സം​സ്ഥാ​ന​ത്ത് എ​വി​ടെ​നി​ന്നും ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ അ​വ​യു​ടെ ലൊ​ക്കേ​ഷ​ൻ മ​ന​സ്സി​ലാ​ക്കി തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കൈ​മാ​റാ​നു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​ന​മാ​ണ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​ൻ ത​യാ​റാ​ക്കി​യ​ത്. നി​ർ​ദി​ഷ്ട വാ​ട്സ്​​ആ​പ്​ ന​മ്പ​റി​ൽ മ​ലി​നീ​ക​ര​ണം ന​ട​ത്തു​ന്ന ആ​ളി​ന്‍റെ പേ​ര്, വാ​ഹ​ന ന​മ്പ​ർ അ​റി​യു​മെ​ങ്കി​ൽ അ​വ​യും ഒ​പ്പം ഫോ​ട്ടോ​ക​ളും സ​ഹി​തം പ​രാ​തി അ​റി​യി​ക്കാം. തു​ട​ർ​ന്ന് ലൊ​ക്കേ​ഷ​ൻ വി​ശ​ദാം​ശ​ങ്ങ​ളും ല​ഭ്യ​മാ​ക്ക​ണം. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി വി​ക​സി​പ്പി​ച്ച വാ​ർ റൂം ​പോ​ർ​ട്ട​ലി​ലൂ​ടെ ത​ദ്ദേ​ശ സ്ഥാ​പ​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...