ദേവീവിഗ്രഹത്തിന് മുന്നിലെ തൂക്കുവിളക്ക് മോഷ്ടിച്ച പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചവറ: കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിലെ ദേവീവിഗ്രഹത്തിന് മുന്നിലെ തൂക്കുവിളക്ക് മോഷ്ടിച്ചയാളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ചവറ പോലീസ്. കരുനാഗപ്പള്ളി കല്ലേലി ഭാഗം മാളിയേക്കൽ ജങ്ഷനിൽ പുലിത്തറ വടക്കതിൽ അനിൽകുമാർ (55) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വെളുപ്പിന് രണ്ടു മണിയോടെയാണ് ക്ഷേത്രത്തിൽ മോഷണം നടന്ന വിവരം പോലീസിനെ ഭാരവാഹികൾ അറിയിച്ചത്. ക്ഷേത്രത്തിലെ സി.സി.ടി.വിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച പോലീസ് ഡോഗ്സ്കോഡിന്റെ സഹായത്തോടെ

ദ്രുതഗതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞത്. മോഷണ സാധനങ്ങളുമായി കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങിയ പ്രതി അടുത്തുള്ള ആക്രിക്കടയിൽ കൊണ്ടുപോയി വിൽപന നടത്താൻ ശ്രമിക്കുന്നതിനു ഇടയിലാണ് പിടിയിലായത്. ചവറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.ആര്‍. ബിജു സബ് ഇൻസ്പെക്ടർ അനീഷ് , എസ്.സി.പി.ഒ രഞ്ജിത്ത്, അനിൽ, മനീഷ്, സിപിഒ സുജിത്ത് വൈശാഖൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...