കൊല്ലം : കൊല്ലം പുനലൂരിൽ വളർത്തു നായയെ വീട്ടിൽ നിന്ന് മോഷ്ടിച്ച് കടത്തിക്കൊണ്ട് പോയി ദേഹമാസകലം മുറിവേൽപ്പിച്ച് റോഡിൽ ഉപേക്ഷിച്ചു. മോഷ്ടിക്കുന്ന സിസിടിവി ദൃശ്യം ഉൾപ്പെടെ പോലീസിന് നൽകിയിട്ടും പ്രതികളെ പിടികൂടുന്നില്ലെന്നാണ് വീട്ടുകാരുടെ പരാതി. പുനലൂർ കക്കോട് സ്വദേശി ലക്ഷ്മിയുടെ വളർത്തു നായയെ പുതുവർഷത്തലേന്ന് രാത്രിയാണ് വീട്ടിൽ അതിക്രമിച്ച് കയറി കടത്തിക്കൊണ്ടു പോയത്. വീട്ടിലുണ്ടായിരുന്ന മൂന്ന് നായ്ക്കളിൽ ഒന്നിനെയാണ് മോഷ്ടിച്ചത്. വീടിന്റെ ഗേറ്റ് ചാടിക്കടന്ന് അകത്തെത്തിയ യുവാവ് പോമറേനിയൻ ഇനത്തിൽപ്പെട്ട നായയുമായി പോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. പുറത്ത് ബൈക്കിൽ കാത്തു നിന്ന സംഘത്തേയും ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപത്ത് നിന്ന് 500 മീറ്റർ അകലെ മുറിവേറ്റ നിലയിൽ റോഡിന് സമീപം നായയെ കണ്ടെത്തുകയായിരുന്നു. എന്നാൽ പരാതി നൽകി മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ല. ശരീരമാസകലം പരിക്കേറ്റ നായയ്ക്ക് പുനലൂർ മൃഗാശുപത്രിയിൽ ചികിൽസ നൽകി. പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പോലീസ് വിശദീകരണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























