പൂനൈ : ഇന്ത്യയിൽ 67 വെബ്‌സൈറ്റുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയം. ഈ വെബ്‌സൈറ്റുകളുടെ അശ്ലീല ഉള്ളടക്കം കണക്കിലെടുത്താണ് നടപടി. പൂനൈ കോടതിയുടെ ഉത്തരവ് പ്രകാരം 63 വെബ്‌സൈറ്റുകളും ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നാല് വെബ്‌സൈറ്റുകളുമാണ് നിരോധിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് പോണോഗ്രാഫിക് വെബ്‌സൈറ്റുകൾ സർക്കാർ നിരോധിക്കുന്നത്. 2018 ൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേന്ദ്ര സർക്കാർ 827 വെബ്‌സൈറ്റുകൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നു.
പോൺ നിരോധനം : 67 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്രം
RECENT NEWS
Advertisment