കൊല്ലം : കൊല്ലം പള്ളിമുക്കിൽ പ്രവർത്തിച്ച പോപുലർ ഫ്രണ്ടിന്‍റെവെസ്റ്റ് കമ്മിറ്റി ഓഫീസ് പൂട്ടി. കൊല്ലം എസിപിയുടെ നേതൃത്വത്തിലായിരുന്നു നടപടി. ഇന്ന് എസിപിയുടെ നേതൃത്വത്തിൽ എത്തിയ സംഘം കെട്ടിടം ഏറ്റെടുത്തെന്ന് കാണിച്ച് നോട്ടീസ് പതിക്കുകയായിരുന്നു. ആദ്യമായാണ് കൊല്ലം ജില്ലയിൽ ഇത്തരമൊരു നടപടിയുണ്ടാകുന്നത്. ഇനി കരുനാഗപ്പള്ളിയിലെ സോണൽ ഓഫീസാണ് പോപുലർ ഫ്രണ്ടിന് പ്രധാനമായുള്ളത്. ഇവിടേക്ക് എൻഐഎ സംഘം ഉടൻ തന്നെ എത്തി സീൽ ചെയ്യുമെന്നാണ് വിവരം.
പോപുലർ ഫ്രണ്ടിന്‍റെ വെസ്റ്റ് കമ്മിറ്റി ഓഫീസ് പൂട്ടി
RECENT NEWS
Advertisment



























