അമേരിക്ക: വിവാഹേതര ലൈംഗികബന്ധം മറച്ചുവെക്കാൻ പോൺനായിക സ്റ്റോമി ഡാനിയേൽസിന് പണം നൽകിയ കേസുമായി ബന്ധപ്പെട്ട് യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിചാരണ തിങ്കളാഴ്ച ആരംഭിക്കും. ന്യൂയോർക്കിലെ കോടതിയിൽ നടക്കുന്ന വിചാരണയിൽ 12 അംഗ ബെഞ്ച് വാദം കേൾക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാൻ ഏഴുമാസം ശേഷിക്കേയാണ് ക്രിമിനൽ വിചാരണ തുടങ്ങുന്നത്. ഉൾപ്പാർട്ടിതിരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള പ്രതിനിധികളുടെ പിന്തുണ ട്രംപ് ഉറപ്പാക്കിയിരുന്നു. നവംബർ അഞ്ചിനാണ് യു.എസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് അിവിഹിതബന്ധം മറച്ചുവെക്കാൻ ട്രംപ്, നടിക്ക് പണം നൽകിയെതെന്നാണ് കേസ്. ഇതുകൂടാതെ ട്രംപിന്റെ പേരിൽ മൂന്ന് ക്രിമിനൽക്കേസുകളാണ് നിലവിലുള്ളത്. 2021 ജനുവരി ആറിന്റെ കാപിറ്റോൾ കലാപാഹ്വാനം, പ്രസിഡന്റായിരുന്ന സമയത്ത് ഔദ്യോഗികരഹസ്യരേഖകൾ അലക്ഷ്യമായി കൈകാര്യംചെയ്തു, 2020-ൽ ജോർജിയ സംസ്ഥാനത്തെ തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ ശ്രമിച്ചു എന്നിവയാണത്. യു.എസിന്റെ ചരിത്രത്തിലാദ്യമായി ക്രിമിനൽവിചാരണ നേരിടുന്ന മുൻപ്രസിഡന്റുകൂടിയാണ് ട്രംപ്.