പൊന്‍കുന്നം : പത്തനംതിട്ട മീഡിയയുടെ വാര്‍ത്ത അധികാരികളുടെ കണ്ണ് തുറപ്പിച്ചു. പൊന്‍കുന്നം കെഎസ്ആര്‍ടിസി ഓഫീസ് തുറന്നു. ഒരുമാസത്തിലധികമായി അടഞ്ഞുകിടന്ന പൊന്‍കുന്നം ബസ് സ്റ്റാന്‍ഡിലെ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് തുറന്ന് പ്രവര്‍ത്തനം പുനരാരംഭിച്ചു. രാവിലെ ഏഴുമുതലാണ് ഓഫിസ് പ്രവര്‍ത്തിക്കുക. പൊന്‍കുന്നം ഡിപ്പോയില്‍ രണ്ട് ഇന്‍സ്പെക്ടര്‍മാരാണുള്ളത്. പകല്‍ ബസുകള്‍ എത്താത്തതിനാല്‍ ഒരു ഇന്‍സ്പെക്ടര്‍ മതി. ബാക്കിയുള്ള ഒരാള്‍ക്ക് സ്റ്റാന്‍ഡിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസിലായിരിക്കും ഡ്യൂട്ടി.
മുമ്പ് ആവശ്യത്തിന് സ്റ്റേഷന്‍ മാസ്റ്റര്‍മാരില്ലെന്നും കണ്ടക്ടര്‍മാര്‍ക്ക് അദര്‍ ഡ്യൂട്ടി നല്‍കേണ്ടതില്ലെന്ന നിര്‍ദേശത്തെയും തുടര്‍ന്നായിരുന്നു സ്റ്റാന്‍ഡിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് അടച്ചുപൂട്ടിയത്. ഇത് വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചതോടെ ദൂരെ സ്ഥലങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് ഏറെ സഹായമായി. കിഴക്കന്‍ മേഖലയിലെ കുമളി, കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലേക്കും ഒപ്പം എറണാകുളത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളുടെ സമയമറിഞ്ഞുള്ള യാത്രക്ക് ഇത് സഹായകരമാകും. ഒപ്പം കോര്‍പറേഷന്റെ പ്രതിദിന വരുമാന വര്‍ധനവിനും സ്റ്റാന്‍ഡിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് പ്രവര്‍ത്തനം ഉപകരിക്കും.