വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം ; അതിജീവിത സുപ്രീംകോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുന്‍കൂര്‍ ജാമ്യം ലഭിച്ചശേഷം മാത്രം വിദേശത്തുനിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ നിര്‍മ്മാതാവും നടനുമായ വിജയ്‌ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് യുവനടി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. അതുകൊണ്ട് വിജയ്‌ ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും നടി ആവശ്യപ്പെടുന്നു. അഭിഭാഷകനായ രാകേന്ദ് ബസന്ദാണ് നടിയ്‌ക്ക് വേണ്ടി അപ്പീല്‍ ഫയല്‍ ചെയ്‌തത്.

ജാമ്യത്തിലിറങ്ങിയ പ്രതി തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്ന് ആശങ്കയുണ്ടെന്നും യുവനടി അപ്പീലില്‍ പറയുന്നു. വിജയ് ബാബു വിദേശത്തിരുന്ന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഫയല്‍ ചെയ്‌തത് തെറ്റാണെന്നാണ് നടി അറിയിച്ചത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

എറണാകുളം ടൗണ്‍ പോലീസും നടന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസന്വേഷണത്തില്‍ നിന്നും മനപൂര്‍വം ഒളിച്ചോടാനാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നതെന്ന് നടി ഹര്‍ജിയില്‍ പറയുന്നു. സുപ്രീംകോടതി അവധിക്കാല ബെഞ്ച് അപ്പീല്‍ ലിസ്‌റ്റ് ചെയ്യാന്‍ യുവനടിയുടെയും സര്‍ക്കാരിന്റെയും അഭിഭാഷകര്‍ രജിസ്‌ട്രാര്‍ക്ക് കത്ത് നല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന് കാർ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർത്തു : പത്തനംതിട്ട...

0
പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം...

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...