പത്തനംതിട്ട മീഡിയയുടെ വാര്‍ത്ത അധികാരികളുടെ കണ്ണ് തുറപ്പിച്ചു ; പൊന്‍കുന്നം കെഎസ്ആര്‍ടിസി ഓഫീസ് തുറന്നു

For full experience, Download our mobile application:
Get it on Google Play

പൊന്‍കുന്നം : പത്തനംതിട്ട മീഡിയയുടെ വാര്‍ത്ത അധികാരികളുടെ കണ്ണ് തുറപ്പിച്ചു. പൊന്‍കുന്നം കെഎസ്ആര്‍ടിസി ഓഫീസ് തുറന്നു. ഒരുമാസത്തിലധികമായി അടഞ്ഞുകിടന്ന പൊന്‍കുന്നം ബസ് സ്റ്റാന്‍ഡിലെ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് തുറന്ന് പ്രവര്‍ത്തനം പുനരാരംഭിച്ചു. രാവിലെ ഏഴുമുതലാണ് ഓഫിസ് പ്രവര്‍ത്തിക്കുക. പൊന്‍കുന്നം ഡിപ്പോയില്‍ രണ്ട് ഇന്‍സ്പെക്ടര്‍മാരാണുള്ളത്. പകല്‍ ബസുകള്‍ എത്താത്തതിനാല്‍ ഒരു ഇന്‍സ്പെക്ടര്‍ മതി. ബാക്കിയുള്ള ഒരാള്‍ക്ക് സ്റ്റാന്‍ഡിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസിലായിരിക്കും ഡ്യൂട്ടി.

മുമ്പ് ആവശ്യത്തിന് സ്റ്റേഷന്‍ മാസ്റ്റര്‍മാരില്ലെന്നും കണ്ടക്ടര്‍മാര്‍ക്ക് അദര്‍ ഡ്യൂട്ടി നല്‍കേണ്ടതില്ലെന്ന നിര്‍ദേശത്തെയും തുടര്‍ന്നായിരുന്നു സ്റ്റാന്‍ഡിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് അടച്ചുപൂട്ടിയത്. ഇത് വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചതോടെ ദൂരെ സ്ഥലങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് ഏറെ സഹായമായി. കിഴക്കന്‍ മേഖലയിലെ കുമളി, കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലേക്കും ഒപ്പം എറണാകുളത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളുടെ സമയമറിഞ്ഞുള്ള യാത്രക്ക് ഇത് സഹായകരമാകും. ഒപ്പം കോര്‍പറേഷന്റെ പ്രതിദിന വരുമാന വര്‍ധനവിനും സ്റ്റാന്‍ഡിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് പ്രവര്‍ത്തനം ഉപകരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...