ഇരവിപേരൂര്‍ ദേശത്തിന്‍റെ പൊടിപ്പാറ പൂരാടം കൊടുപ്പ്‌ നിരവധിപേര്‍ക്ക് സഹായ ഹസ്തമായി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കാലങ്ങളായി തുടര്‍ന്നുവരുന്ന ആചാരമായ പൊടിപ്പാറ പൂരാടം കൊടുപ്പ്‌ നാട്ടുകാര്‍ക്ക്‌ സഹായഹസ്‌തമായി മാറി. ഇരവിപേരുരിന്‍റെ കിഴക്കേ അറ്റത്തുള്ള പൊടിപ്പാറ ഗ്രാമത്തിലാണ്‌ ചിങ്ങമാസത്തിലെ പൂരാടം നാളില്‍ ഈ അപൂര്‍വ ചടങ്ങ്‌ നടക്കുന്നത്‌. പണ്ട്‌ പച്ചംകുളത്ത്‌ ഇല്ലത്തുള്ളവര്‍ ഓണമൊരുങ്ങാനുള്ള നെല്ല്‌, തേങ്ങ, വെളിച്ചെണ്ണ എന്നിവയ്‌ക്കൊപ്പം കഴിക്കാനായി കരിക്കും ശര്‍ക്കരയും നാട്ടുകാര്‍ക്ക്‌ നല്‍കിയിരുന്നു. ഇന്ന്‌ അരി അടങ്ങുന്ന കിറ്റുകളാണ്‌ നല്‍കുന്നത്‌. ചിലര്‍ കഞ്ഞി, പായസം തുടങ്ങിയവ നല്‍കാറുണ്ട്‌. പണ്ടുകാലത്ത്‌ ചിലര്‍ ഉടുക്കു കൊട്ടിയും പറ കൊട്ടി പാടിയും ഹിന്ദു ഭവനങ്ങളില്‍നിന്ന്‌ ഓണമൊരുങ്ങാനുള്ള വിഭവങ്ങള്‍ സ്വീകരിച്ചിരുന്നു. പൂരാടം കൊടുപ്പിന്‍റെ ഐതീഹ്യം നിരവധിയുണ്ട്‌. തലമുറകള്‍ക്കു മുമ്പ്‌ ചിങ്ങത്തിലെ പൂരാടം നാളില്‍ രാവിലെ ഇരവിപേരൂര്‍ പടിഞ്ഞാറുള്ള പച്ചംകുളത്ത്‌ ഇല്ലത്തേക്ക്‌ ദമ്പതികളായ വേടനും വേടത്തിയും ഭിക്ഷാടനത്തിനെത്തി.

ഇല്ലത്ത്‌ പുരുഷന്മാരാരും ഇല്ലാതിരുന്ന സമയത്ത്‌ വന്ന്‌ ഭിക്ഷ ചോദിച്ച അവരോട്‌ ഇല്ലത്തമ്മ മുറ്റത്തു നില്‌ക്കുന്ന തെങ്ങില്‍ നിന്ന്‌ ഇളനീരിട്ടു കുടിച്ചു കൊള്ളാന്‍ പറഞ്ഞു. കിളിവാതിലില്‍കൂടിനോക്കിയ അമ്മ കണ്ടത്‌ ദമ്പതികളായ വേടനും വേടത്തിക്കും മുന്നില്‍ ഇളനീര്‌ പറിക്കാന്‍ പാകത്തില്‍ വളഞ്ഞ്‌ തലപ്പ്‌ താഴ്‌ത്തി നില്‍ക്കുന്ന തെങ്ങിനെയാണ്‌. ദമ്പതികള്‍ തലതാഴ്‌ത്തി നില്‍ക്കുന്ന തെങ്ങില്‍ നിന്നും ഇളനീര്‌ പറിച്ച്‌ വിശപ്പും ദാഹവും തീര്‍ത്തു. ഭിക്ഷാടനത്തിന്‌ വന്നവര്‍ സാധാരണക്കാര്‍ അല്ലെന്നു മനസ്സിലായ അമ്മ കാരണവര്‍ എത്തിയപ്പോള്‍ വിവരം പറഞ്ഞു. അദ്ദേഹം നാട്ടുകാര്‍ക്കൊപ്പം ആ പ്രദേശംമുഴുവന്‍ ഈ ഭിക്ഷാടകരെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വന്നത്‌ പാര്‍വ്വതീ സമേതനായ ശ്രീപരമേശ്വരനാണെന്ന സങ്കല്‍പ്പത്തിലാണ്‌ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പൂരാടം നാളില്‍ ഇല്ലത്ത്‌ ഭിക്ഷതേടി വരുന്നവര്‍ക്ക്‌ ഓണമൊരുങ്ങാനുള്ള വക കൊടുക്കാന്‍ തീരുമാനിച്ചത്‌. ഇത്‌ പിന്‍തലമുറയും തുടര്‍ന്നുപോരുന്നു. ഇന്ന്‌ ഇല്ലത്തുള്ളവര്‍ മാത്രമല്ല സന്മനസുള്ള നാട്ടുകാരും പൂരാടം കൊടുക്കാന്‍ തയ്യാറായി എത്തുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...