പത്തനംതിട്ട : പോപ്പുലര്‍ ഫൈനാന്‍സ് നിക്ഷേപ തട്ടിപ്പില്‍ ഒരു രക്തസാക്ഷി. തുമ്പമണ്‍ വിജയപുരം പീടികയില്‍ വീട്ടില്‍ പാപ്പി ജോര്‍ജ്ജ് (82) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഇദ്ദേഹത്തിന് തുമ്പമണ്‍ ബ്രാഞ്ചില്‍ നിക്ഷേപം ഉണ്ടായിരുന്നു. പോപ്പുലര്‍ ഫൈനാന്‍സ് തകര്‍ന്ന വിവരം അറിഞ്ഞതുമുതല്‍ ഇദ്ദേഹം കടുത്ത മനോവിഷമത്തില്‍ ആയിരുന്നു. ദിവസേനയുള്ള വാര്‍ത്തകള്‍ വായിച്ച് ഇദ്ദേഹം കൂടുതല്‍ അസ്വസ്ഥനായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഒരുദിവസം രാവിലെ പത്രം വായിച്ചതിനു ശേഷം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹം മരിക്കുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ പുറത്തുപറയാന്‍ വീട്ടുകാര്‍ മടിക്കുകയായിരുന്നു.