പോപ്പുലര്‍ ഫിനാന്‍സ്​ ഉടമകള്‍ക്ക്​ രഹസ്യ ബാങ്ക്​ അക്കൗണ്ടുകളുണ്ടെന്ന്​ അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ്​ ഉടമകള്‍ക്ക്​ രഹസ്യ ബാങ്ക്​ അക്കൗണ്ടുകളുണ്ടെന്ന്​ അന്വേഷണ സംഘം. ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചതായി പോലീസ്​ വെളിപ്പെടുത്തി. സ്​ഥാപന ഉടമയായ റോയി ഡാനിയേല്‍, ഭാര്യ പ്രഭ, മക്കളായ റിയ, റീനു എന്നിവരെ തിങ്കളാഴ്​ച മുതല്‍ ഏഴു ദിവസത്തേക്ക്​ പോലീസ്​ കസ്​റ്റഡിയില്‍ വിട്ടിരുന്നു.

ഇവരെ ചൊവ്വാഴ്​ച രാവിലെ മുതല്‍ പോലീസ്​ ചോദ്യം ചെയ്യല്‍ തുടങ്ങി. അപ്പോഴാണ്​ രഹസ്യ അക്കൗണ്ടുകളുള്ളതായി സൂചനകള്‍ ലഭിച്ചത്​. ഇവര്‍ക്ക്​ രാജ്യത്തും വിദേശത്തമുള്ള നിക്ഷേപങ്ങളെക്കുറിച്ച്‌​ വിവരങ്ങള്‍ ശേഖരിക്കും.

ദേശസാല്‍കൃത ബാങ്കുകളില്‍ പ്രതികള്‍ക്കുള്ള അക്കൗണ്ടുകളെല്ലാം അന്വേഷണ സംഘം മരവിപ്പിച്ചിട്ടുണ്ട്​. ഇവ കൂടാതെ ചെറുകിട ബാങ്കുകളിലോ സഹകരണ ബാങ്കുകളിലോ ഇവര്‍ക്ക്​ നിക്ഷേപമുണ്ട്​ എന്നാണ്​ പോലീസ്​ സംശയിക്കുന്നത്​. 2014 മുതലുള്ള ഗൂഡാലോചനയാണ്​ ഇത്ര വലിയ തട്ടിപ്പിലേക്ക്​ കൊണ്ടെത്തിച്ചതെന്നാണ്​ അന്വേഷക സംഘത്തിന്റെ വിലയിരുത്തല്‍.

2000 കോ​ടി​യു​ടെ പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു​കേ​സി​ല്‍ ഉ​ട​മ​ക​ളു​ടെ പെ​ണ്‍​മ​ക്ക​ള്‍ രാ​ജ്യം ​വി​ടാ​നു​ള്ള ​ശ്ര​മ​ത്തി​നി​ടെ ഡ​ല്‍​ഹി​യി​ല്‍ നിന്നാണ്​ പി​ടി​യി​ലാ​യത്​. ആ​സ്ട്രേ​ലി​യ​യിലെ ബ​ന്ധു​ക്ക​ളു​ടെ അ​ടു​ത്തേയ്​ക്ക് പോ​കാ​നാ​യി​രു​ന്നു റി​യ​യു​ടെ​യും റി​നു​വിന്റെ​യും പ​ദ്ധ​തി.

സ്ഥാ​പ​ന ഉ​ട​മ പ​ത്ത​നം​തി​ട്ട സ​ബ്കോ​ട​തി​യി​ല്‍ പാ​പ്പ​ര്‍ ഹ​ർ​ജി ന​ല്‍​കിയിട്ടുണ്ട്​. കേസ്​ ​സെ​പ്​​റ്റം​ബ​ര്‍ ഏ​ഴി​ന് പ​രി​ഗ​ണി​ക്കും. സ്ഥാ​പ​ന​ത്തി​ന് സം​സ്ഥാ​ന​ത്തും പു​റ​ത്തു​മാ​യി മു​ന്നൂ​റ്റ​മ്പ​തോ​ളം ശാ​ഖ​ക​ളു​ണ്ട്. അ​യ്യാ​യി​ര​ത്തോ​ളം നി​ക്ഷേ​പ​ക​രി​ല്‍​നി​ന്നാ​യി 2000 കോ​ടി​യാ​ണ് പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് സ​മാ​ഹ​രി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...