പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപതുക വര്‍ദ്ധിപ്പിച്ചത് തട്ടിപ്പ് ലക്ഷ്യമിട്ടായിരുന്നു : നിര്‍ണായക വെളിപ്പെടുത്തലുമായി മാനേജര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ തട്ടിപ്പ് നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് വെളിപ്പെടുത്തല്‍. പോപ്പുലര്‍ ഫിനാന്‍സിന്റെ വകയാര്‍ ശാഖയിലെ മാനേജരാണ് നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ജീവനക്കാര്‍ മാസംതോറും സമാഹരിക്കേണ്ട നിക്ഷേപതുക വര്‍ദ്ധിപ്പിച്ചത് തട്ടിപ്പ് ലക്ഷ്യമിട്ടായിരുന്നു എന്നാണ് മാനേജര്‍ പറയുന്നത്.

ധനവിഭാഗം കൈകാര്യം ചെയ്യുന്ന ചില ജീവനക്കാര്‍ക്ക് തട്ടിപ്പിനെ കുറിച്ച്‌ അറിയാമായിരുന്നു. തട്ടിപ്പിനിരയായവരില്‍ രണ്ടുപേര്‍ ഹൃദയാഘാതം മൂലം മരിച്ചപ്പോള്‍ ഒരാള്‍ ജീവനൊടുക്കി. കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു പോപ്പുലര്‍ ഫിനാന്‍സിന്റെ തട്ടിപ്പ്. ഓസ്ട്രേലിയയില്‍ നിന്ന് കമ്പ്യൂട്ടർ ഇറക്കിയതില്‍ തുടങ്ങുന്നു അത്. ഒന്നും രണ്ടുമല്ല, ഈ കുടുംബത്തിലെ അഞ്ചുപേരാണ് പലസമയങ്ങളില്‍ തട്ടിപ്പിലൂടെ ആളുകളെ വഞ്ചിച്ചതെന്നും മാനേജര്‍ വ്യക്തമാക്കി.

ഉടമകള്‍ തട്ടിപ്പ് നടത്തിയത് ആസൂത്രണത്തോടെയാണെന്ന മാനേജരുടെ വെളിപ്പെടുത്തല്‍ കേസില്‍ വഴിത്തിരിവാകുമെന്ന് ഉറപ്പാണ്. തട്ടിപ്പുകാരുടെ പുത്തന്‍ ബെന്‍സ് കാര്‍ ഉള്‍പ്പടെ നിരവധിവാഹനങ്ങള്‍ പോലീസ് വിവിധ ഇടങ്ങളില്‍ നിന്ന് പിടിച്ചെടുത്തു. അതേസമയം നിക്ഷേപകര്‍ക്ക് പണം തിരിച്ചുകിട്ടുന്ന കാര്യത്തില്‍ അനിശ്‌ചിതത്വം തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...