പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് പ്രതികളെ വകയാറെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തട്ടിപ്പു കേസിലെ മുഖ്യ പ്രതികളായ റോയി, ഭാര്യ പ്രഭ, മക്കളായ റിനു, റിയ എന്നിവരെയാണ് വകയാറ്റിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം കോടതി പ്രതികളെ പോലീസ് കസ്റ്റഡിയല്‍ വിട്ടത്. 10മണിക്ക് മുഖ്യപ്രതി റോയിയെയും,11മണിക്കുശേഷം റോയിയുടെ പെണ്‍മക്കളെയും തെളിവെടുപ്പിനായി വകയാറിലെ വീട്ടിലെത്തിച്ചു. എന്നാല്‍ പ്രതികളില്‍ ഒരാളായ പ്രഭാതോമസിനെ പോലീസ് ഇതുവരെ സംഭവസ്ഥലത്തു കൊണ്ടു വന്നിട്ടില്ല.

പിതാവിന്റെ കാലത്ത് ആര്‍ജിച്ചെടുത്ത വിശ്വാസം മുതലെടുത്ത് നിക്ഷേപകരെ കണ്ടെത്തുകയും വന്‍തുക നിക്ഷേപമായി സ്വീകരിക്കുയും ചെയ്തു. നിക്ഷേപകര്‍ക്ക് ഉറപ്പിനായി എല്‍എല്‍പി (ലൈറ്റ്‌ലൈബലിറ്റി പാര്‍ട്ടണര്‍ഷിപ്പ് )നല്‍കുകയും ചെയ്തു. ഇതിലൂടെ കമ്പനിക്കുണ്ടാകുന്ന നഷ്ടത്തിന് നിക്ഷേപകര്‍ ഉത്തരവാദികളാണെന്നു തിരിച്ചറിയുന്നത് തട്ടിപ്പ് നടന്നതിന് ശേഷമാണ്. തട്ടിപ്പിന്റെ കഥ ആദ്യമായി ജനങ്ങളുടെ മുന്നിലെത്തിച്ചത് പത്തനംതിട്ട മീഡിയയാണ്. ഇന്നു രാവിലെ 11 മണിയോടു കൂടിയാണ് പ്രതികളെ തെളിവെടുപ്പിനായി ജില്ലാ പോലീസ് മേധാവി കെജി സൈമണിന്റെ നേതൃത്വത്തില്‍ പോലീസ് വകയാറിലുള്ള വീട്ടിലെത്തിച്ചത്. വീട്ടിലെത്തിച്ച പ്രതികളെ പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. വീട്ടിലുണ്ടായിരുന്ന രേഖകള്‍ പോലീസ് കണ്ടെടുത്തു. വസ്തുക്കള്‍ തിരിമറി നടത്തിയതിന്റെ രേഖകളാണ് പ്രതികള്‍ പോലീസിനു കാട്ടിക്കൊടുത്തത്.

കൊട്ടാരത്തിലെ രാജകുമാരിമാരായി വാണിരുന്നവര്‍ ചെറുപ്പത്തില്‍ ഓടിക്കളിച്ച നടന്ന വീട്ടില്‍ കള്ളികളുടെ കുപ്പായമണിഞ്ഞ് പോലീസ് അകമ്പടിയോടെ തെളിവെടുപ്പിനായി കൊണ്ടു വന്ന റോയിയുടെ പെണ്‍മക്കളെ പരിസരവാസികളും നിക്ഷേപതട്ടിപ്പിനിരയായവരും കൂക്കി വിളിച്ചാണ് എതിരേറ്റത്. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ് കനത്ത മഴയെയും അവഗണിച്ച് നൂറുണക്കിനു നിക്ഷേപകരാണ് തടിച്ചു കൂടിയിരിക്കുന്നത്. മനപ്പൂര്‍വ്വം നടത്തിയ തട്ടിപ്പാണിതെന്നാണ് ജില്ലാപോലീസ് മേധാവിയുടെ വാക്കുകളില്‍ നിന്ന് പുറത്തുവരുന്നത്. തട്ടിപ്പു നടത്തി ആസ്‌ത്രേലിയയ്ക്കു മുങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ കോവിഡ് പിടിമുറുക്കിയതോടെ കുടുങ്ങുകയായിരുന്നു പ്രതികള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...