പത്തനംതിട്ട കുമ്പഴയിൽ വൃദ്ധയെ കഴുത്തറുത്ത് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴയിൽ വൃദ്ധയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴ സ്വദേശിയായ 92 വയസ്സുള്ള മനയത്ത്  ജാനകിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വീട്ടു വേലക്കാരനായ മയിൽ സാമി പിടിയിലായി.

ജാനകിയെ  കൊലപ്പെടുത്തിയ വിവരം ഇയാൾ തന്നെ അയൽവാസികൾക്ക് പത്രത്തോടൊപ്പം എഴുതി നൽകുകയായിരുന്നു. തുടർന്ന് അയൽവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. മയിൽ സാമിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇയാൾ വൃദ്ധയെ കൊലപ്പെടുത്താനുണ്ടായ സാഹചര്യമെന്താണെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. മയിൽ സാമിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കുടുതൽ വിവരങ്ങൾ ലഭ്യമാകുവെന്നു പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ദർ ഉൾപ്പടെയുള്ളവർ എത്തി പരിശോധന തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...

ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ

0
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...