പോപ്പുലർ നിക്ഷേപകർ വീണ്ടും ഹൈക്കോടതിയിൽ പുതിയ ഹര്‍ജിയുമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ തട്ടിപ്പിനിരയായ നിക്ഷേപകർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. പോപ്പുലർ ഗ്രൂപ്പ് ഇൻവെസ്റ്റേഴ്‌സ് അസോസിയേഷൻ ആണ് അഭിഭാഷക ഗ്രൂപ്പ്‌ ആയ ന്യുട്ടൻസ് ലോ മുഖേന കേരള സർക്കാരിനെ പ്രതിയാക്കി ഹർജി ഫയൽ ചെയ്തത്.

നാളിതുവരെയായിട്ടും പോപ്പുലർ ഫിനാൻസ് ഉടമകളെ സഹായിക്കുന്ന നടപടികളാണ് സർക്കാരും പോലീസും സ്വീകരിച്ചു വരുന്നതെന്നും അന്വേഷണം ഒരു പ്രഹസനമായിരിക്കുകയാണെന്നും നിക്ഷേപകര്‍ പറയുന്നു.  അന്വേഷണം എന്ന പേരിൽ തട്ടിപ്പിനിരയായ നിക്ഷേപകരുടെയും ജനങ്ങളെയും കണ്ണിൽ പൊടിയിടുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ലഘുവായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് എഫ്.ഐ.ആര്‍ എടുക്കുന്നത്. ഇത് പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരമൊരുക്കുകയാണെന്നും തട്ടിപ്പിനിരയായ നിക്ഷേപകര്‍ ആരോപിക്കുന്നു.  പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ  സി ബി ഐ അന്വേഷണം നടത്താമെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ ഇതിൽനിന്നും  പിന്മാറുന്ന സമീപനങ്ങളാണ് സ്വീകരിച്ചു വരുന്നതെന്നും ഉടൻ തന്നെ ഹൈക്കോടതി ഇടപെടൽ നടത്തണമെന്നുമാണ് നിക്ഷേപകരുടെ ആവശ്യം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കലാപ ഗൂഢാലോചന കേസ് : ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യഹർജികൾ ഇന്ന്...

0
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന...

നേപ്പാളിലെ മാറിയ ഭൂപ്രകൃതി, മണ്ണൊലിച്ചുപോയ നദീതീരങ്ങൾ ; പ്രളയത്തിന്റെ ഭീകരതവെളിപ്പെടുത്തി ഉപഗ്രഹചിത്രങ്ങൾ

0
കാഠ്മണ്ഡു : നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്‍റെ ആഘാതം വ്യക്തമാക്കുന്ന...

ബിഹാറിലും ഉത്തർപ്രദേശിലും പ്രളയമുന്നറിയിപ്പ് ; ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ അതീവ ജാഗ്രത

0
കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ...

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...