പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് : പരാതിക്കാരുടെ എണ്ണം വർദ്ധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ട നിരവധി പേർ പരാതികളുമായി രംഗത്ത് എത്തി.

കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ പോലീസ് സ്റ്റേഷനുകളിലാണ് പരാതികളുമായി നിക്ഷേപകർ എത്തിച്ചേരുന്നത്. അതേസമയം എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ
അറുപതോളം നിക്ഷേപകർ പോലീസിൽ പരാതി നൽകി.

ഇവർക്ക് മാത്രമായി മൂന്നര കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം. നോർത്ത് പറവൂർ കെഎംകെ കവലയിലെ പോപ്പുലർ ഫിനാൻസിന്റെ ഓഫീസിൽ നിക്ഷേപിച്ചവരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഈ ഓഫീസ് ഒരു മാസമായി അടച്ചിരിക്കുകയാണ്. റൂറൽ പോലീസ് സ്റ്റേഷനുകളിൽ കേസെടുക്കേണ്ട എന്ന നിർദേശം ഉണ്ടായിരുന്നതിനാൽ ആദ്യം ലഭിച്ച ഏതാനും പരാതികൾ പത്തനംതിട്ട പോലീസ് മേധാവിക്കു കൈമാറിയിരുന്നു.

പിന്നീടു വന്ന പരാതിക്കാരുടെ മൊഴിയെടുത്തു. പോപ്പുലർ ഫിനാ‍ൻസിന്റെ ശാഖകളിൽ പണം നഷ്ടപ്പെട്ടവരുടെ പരാതികളിൽ അതതു സ്റ്റേഷനിൽ കേസെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചെങ്കിലും ഉത്തരവിന്റെ പകർപ്പു ലഭിച്ചില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് ഇവിടെ കേസ് റജിസ്റ്റർ ചെയ്യുമെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...