ജൈവ മാലിന്യ സംസ്കരണ കേന്ദ്രം തുറക്കാത്തതിൽ പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

റാന്നി :  ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും അങ്ങാടി തുമ്പൂർമൂഴി മാതൃകാ ജൈവമാലിന്യ സംസ്കരണ കേന്ദ്രം തുറക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ മാസം വെള്ളം കയറിയ കേന്ദ്രം കഴുകി വൃത്തിയാക്കാനും ബന്ധപ്പെട്ടവർ തയാറായിട്ടില്ല. പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം ശേഖരിച്ച് തരംതിരിച്ചു സംസ്കരിക്കുന്നതിനാണ് ജൈവമാലിന്യ സംസ്കരണ കേന്ദ്രം നിർമിച്ചത്. തരിശായി കിടക്കുന്ന പേട്ട ചന്തയുടെ സ്ഥലത്താണ് 2 ഷെഡ്ഡുകളിലായി സംവിധാനം ഒരുക്കിയത്.

ജൈവമാലിന്യം വളമാക്കുകയാണ് ലക്ഷ്യം. പ്രത്യേക ബാക്ടീരിയയെ ഇതിനായി കേന്ദ്രത്തിൽ നിക്ഷേപിക്കണം. ഇതുവരെ ബാക്ടീരിയയെ എത്തിച്ചിട്ടില്ല. അതാണ് പ്രവർത്തനത്തിനു തടസ്സം. ഷെഡ്ഡുകൾക്കു ചുറ്റും പടൽ വളർന്നു കയറുകയാണ്. കഴിഞ്ഞ മാസം 8ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഷെഡ്ഡിൽ വെള്ളം കയറിയിരുന്നു. ഒഴുകിയെത്തിയ ചെളി ഷെഡ്ഡുകളിൽ നിറഞ്ഞിരിക്കുന്നു. അത് കഴുകി വൃത്തിയാക്കിയിട്ടില്ല. ബന്ധപ്പെട്ടവരാരും ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...