പോപ്പുലർ കേസ് : കേന്ദ്ര നിയമം ചുമത്തി പഴുതടച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പോപ്പുലർ കേസിൽ അറസ്റ്റിലായ ഉടമകൾ ജാമ്യം നേടാനുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര നിക്ഷേപ സംരക്ഷണ നിയമം ചുമത്തി പഴുതടച്ച് പോലീസ് നീക്കം. കേന്ദ്ര നിയമം ചുമത്തി പുതിയ എഫ്ഐആർ തയ്യാറാക്കിയതോടെ രക്ഷപ്പെടാനുള്ള പ്രതികളുടെ നീക്കം തടയാനായി. കേന്ദ്ര നിക്ഷേപ സംരക്ഷണ നിയമം (ബാനിങ് ഓഫ് അൺറഗുലേറ്റഡ് ഡെപോസിറ്റ് സ്കീം – ബഡ്സ്) ചുമത്തിയതോടെ ഉടമകൾക്കൊപ്പം മാനേജർമാരും പ്രതികളാകും. ആരാണോ നിക്ഷേപം സ്വീകരിച്ചത് അവരാണ് പ്രതികൾ.

കേസിൽ ആദ്യം ചുമത്തിയ സംസ്ഥാന നിക്ഷേപ സംരക്ഷണ നിയമത്തിൽ ചട്ടങ്ങളില്ലെന്ന പ്രതിഭാഗം വാദത്തെ മറികടക്കാനും ഇതിലൂടെ കഴിഞ്ഞു. നിക്ഷേപകരെ ബിസിനസ് പങ്കാളികളാക്കി നഷ്ടത്തിന്റെ പങ്കുകാരാക്കാനുള്ള ബുദ്ധിയും കേന്ദ്രനിയമം ചുമത്തിയതോടെ നിഷ്ഫലമാകുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപം സ്വീകരിച്ചതായി കണക്കാക്കിയാണ് കേസ് നീങ്ങുക. നഷ്ടം നികത്തുമ്പോൾ പ്രഥമ പരിഗണന നിക്ഷേപകർക്കു ലഭിക്കും.

നഷ്ടപരിഹാരം നൽകിയ ശേഷമേ സർക്കാർ നികുതി, മറ്റു ബാങ്ക് ഇടപാടുകളിലെ കുടിശിക എന്നിവ തീർപ്പാക്കൂ. ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് സർക്കാർ പ്രത്യേക കോടതി സ്ഥാപിച്ചാൽ പ്രതികൾക്കു പരമാവധി ശിക്ഷ ഉറപ്പാക്കും. എല്ലാ കേസുകളും പ്രത്യേക കോടതിയിലേക്കു മാറും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...