പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ ഒളിവിൽ കഴിയുന്ന പ്രതിയും പോപ്പുലർ ഫിനാൻസ് ഉടമ റോയിയുടെ രണ്ടാമത്തെ മകളുമായ ഡോ. റിയ ആന്‍ തോമസ് കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവ്.
മൂന്നാഴ്ചയ്ക്കുളളിൽ കീഴടങ്ങണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. റിയ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളികൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇവർക്ക് ജാമ്യം നൽകരുത് എന്ന് വാദി ഭാഗം വാദിച്ചു. ഇവർക്ക് ജാമ്യം ലഭിച്ചാൽ അത് തുടരന്വേഷണത്തെ ബാധിക്കുമെന്നും വാദിഭാഗം വാദിച്ചു. ഈ വാദമുഖങ്ങൾ അംഗീകരിച്ച കോടതി റിയയുടെ ജാമ്യാപേക്ഷ തള്ളി ഉത്തരവിറക്കുകയായിരുന്നു. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജ്ജിയിലായിരുന്നു കേരള ഹൈക്കോടതിയുടെ ഉത്തരവ്. വാദിഭാഗത്തിനായി അഡ്വക്കേറ്റ് രാജേഷ് കുമാര്‍ സി.കെ, അഡ്വക്കേറ്റ് മനോജ് എബ്രഹാം എന്നിവർ ഹാജരായി.
https://www.facebook.com/mediapta/videos/649463102668866/