കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതി തോമസ് ദാനിയേല്‍ (റോയി) ന് ജാമ്യം. എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് വാദിയായുള്ള ക്രൈം നമ്പര്‍ 32/2020 കേസിലാണ് ജാമ്യം ലഭിച്ചത്. ഇ.ഡി ക്ക് പറ്റിയ സാങ്കേതിക പിഴവാണ് റോയിക്ക് ജാമ്യം ലഭിക്കുവാന്‍ കാരണമായത്. കഴിഞ്ഞ ഒന്‍പതാം തീയതി റിമാന്റ് കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ ഇത് നീട്ടുവാന്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് യഥാസമയം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നില്ല.
റിമാന്റ് കാലാവധി നീട്ടുവാന്‍ അപേക്ഷ കോടതിയില്‍ നിലവില്ലാത്തതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കുകയായിരുന്നു. കേസ് 29 തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും. സ്പെഷ്യല്‍ കോടതി ജഡ്ജി ബെച്ചു കുര്യന് തോമസിന്റെയാണ് വിധി. തോമസ് ദാനിയേലിന്റെ ഭാര്യ പ്രഭാ തോമസ്, മക്കളായ റിനു, റിയ, റീബാ എന്നിവരായിരുന്നു മറ്റു പ്രതികള്‍. ഇവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. റോയി മാത്രമായിരുന്നു റിമാന്റില്‍ ഉണ്ടായിരുന്നത്.