മിനി എം.സി.എഫുകള്‍ നാട്ടുകാര്‍ക്ക് ബാധ്യതയാവുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി: മാലിന്യം ശേഖരിക്കാന്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ച മിനി എം.സി.എഫുകള്‍ നാട്ടുകാര്‍ക്ക് ബാധ്യതയാവുന്നതായി പരാതി. അജൈവ മാലിന്യങ്ങള്‍ സംഭരിക്കാന്‍ വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ച മിനി എം.സി.എഫ് (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) നാട്ടുകാര്‍ക്ക് ബാധ്യതയായി മാറുന്ന കാഴ്ചയാണ് എങ്ങും കാണാനാവുന്നത്.ജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് ഇടാനായിട്ട് സ്ഥാപിച്ച എം.സി.എഫിലും പുറത്തും മാലിന്യങ്ങള്‍ കുന്നുകൂടിയിരിക്കുകയാണ്.കൂടാതെ ഇതിനു സമീപം കാടും പടര്‍ന്നു കയറുകയാണ്. പഴവങ്ങാടി പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വട്ടാറുകയം ഗവ.എല്‍ പി സ്കൂളിന് സമീപം സ്ഥാപിച്ച എം.സി.എഫ് കുട്ടികള്‍ക്ക് ഭീക്ഷണിയാവുകയാണ്.

വാര്‍ഡുകളിലെ മാലിന്യങ്ങള്‍ എല്ലാം ഒരിടത്ത് ശേഖരിക്കുന്നതിനാണ് എം.സി.എഫ് സ്ഥാപിച്ചത്. ഇവിടെ നിന്നും സംസ്ക്കരണ കേന്ദ്രത്തിലേക്കു പിന്നീട് മാലിന്യങ്ങള്‍ മാറ്റുന്ന പദ്ധതിയാണിത്.എന്നാല്‍ പഞ്ചായത്തിലുടനീളം സ്ഥാപിച്ച എം.സി.എഫുകള്‍ നോക്കുകുത്തിയായി ഇതിനോടകം മാറി. വാര്‍ഡിലെ വീടുകളില്‍ നിന്നും ശേഖരിച്ചതും നാട്ടുകാര്‍ എറിഞ്ഞിട്ടു പോകുന്നതുമായ മാലിന്യങ്ങള്‍ ഇവിടെ നിറഞ്ഞു കിടക്കുകയാണ്. സ്ഥലത്ത് കൊതുകുകള്‍ പെരുകുന്ന സ്ഥിതിയും ഇഴജന്തുക്കളുടെ കടന്നു കയറ്റവുമാണ്.

നിശ്ചിത തുക ഈടാക്കി ഹരിതസേന പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ മിനി എം.സി.എഫുകളിലില്‍ ശേഖരിച്ച് നീക്കുന്ന പദ്ധതി പ്രവര്‍ത്തനം ഏതാണ്ടു നിലച്ചതുപോലാണ്. പണം നല്‍കേണ്ടതിനാല്‍ വീടുകളും സ്ഥാപനങ്ങളും മാലിന്യം നല്‍കാനും മടിക്കുന്നു. ഇതോടെ ജനങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നേരിട്ട് എം.സി.എഫുകളുടെ ഉള്ളിലേക്ക് നിക്ഷേപിച്ചു തുടങ്ങിയതോടെയാണ് ഇവ പൂട്ടിയിട്ടത്. ഇതിനു ശേഷം മാലിന്യങ്ങള്‍ കവറില്‍ കെട്ടി ഇവയുടെ വെളിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...