പോപ്പുലര്‍ ഫിനാന്‍സ്‌ തട്ടിപ്പ് : അറസ്‌റ്റിലായ തോമസ്‌ ഡാനിയലിന്റെ പേരില്‍ തൊഴിലുറപ്പ്‌ കാര്‍ഡ്‌ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ്‌ തട്ടിപ്പ്‌ കേസില്‍ അറസ്‌റ്റിലായ തോമസ്‌ ഡാനിയലിന്റെ പേരില്‍ തൊഴിലുറപ്പ്‌ തൊഴിലാളികള്‍ക്കുള്ള കുടുംബ തൊഴില്‍ കാര്‍ഡ്‌ കണ്ടെത്തി. വകയാറിലെ കുടുംബ വീട്ടില്‍ പോലീസ്‌ നടത്തിയ പരിശോധനയിലാണ്‌ തോമസ്‌ ഡാനിയലിന്റെ ചിത്രത്തോട്‌ കൂടിയ കാര്‍ഡ്‌ അന്വേഷണ സംഘത്തിന്‌ കിട്ടിയത്‌. ആര്‍ക്കു വേണമെങ്കിലും തൊഴിലുറപ്പ്‌ തൊഴിലാളിയായി രജിസ്‌റ്റര്‍ ചെയ്‌ത്‌ കുടുംബ തൊഴില്‍ കാര്‍ഡ്‌ കൈപ്പറ്റാവുന്നതാണെന്നും അതില്‍ അസ്വാഭാവികത ഇല്ലെന്നും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്‌ട്‌ ഡയറക്‌ടര്‍ എന്‍. ഹരി പറഞ്ഞു.

പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ആര്‍ക്കു വേണമെങ്കിലും 100 ദിവസം തൊഴില്‍ കിട്ടാന്‍ അവകാശം ഉണ്ട്‌. അതില്‍ എ.പി.എല്‍, ബി.പി.എല്‍ വേര്‍തിരിവില്ല. കാര്‍ഡ്‌ എടുക്കുന്നയാള്‍ മറ്റുള്ള തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്യണം. കുടുംബ തൊഴില്‍ കാര്‍ഡില്‍ തൊഴില്‍ ചെയ്യാന്‍ തയാറാകുന്ന കുടുംബാംഗത്തിന്റെ പേര്‌ മാത്രമാകും ഉള്‍ക്കൊള്ളിക്കുക.

1.45 ലക്ഷം തൊഴില്‍ കാര്‍ഡ്‌ ജില്ലയിലുണ്ട്‌. 51,960 പേര്‌ മാത്രമാണ്‌ തൊഴില്‍ ചെയ്യുന്നത്‌. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ നിര്‍ബന്ധമായും തൊഴില്‍ കാര്‍ഡ്‌ കൊടുത്തിട്ടുണ്ട്‌. പക്ഷേ, അവര്‍ വരാറില്ലെന്നും പ്രോജക്‌ട്‌ കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു. തോമസ്‌ ഡാനിയലിന്റെ തൊഴില്‍ കാര്‍ഡ്‌ സംബന്ധിച്ച്‌ പോലീസ്‌ അന്വേഷണം നടത്തിയിരുന്നു. തന്റെ കൃഷിഭൂമിയില്‍ തൊഴിലുറപ്പിന്റെ ആനുകൂല്യം ലഭിക്കുന്നതിന്‌ വേണ്ടി മാത്രമാണ്‌ അദ്ദേഹം തൊഴില്‍ കാര്‍ഡ്‌ എടുത്തിട്ടുള്ളത്‌ എന്നാണ്‌ വിശദീകരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...

പവർ കട്ടിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി...

0
കൊച്ചി: കേരളത്തില്‍ പവര്‍ കട്ട് മൂലം ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചുവെന്ന...