കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ല്‍ കോ​വി​ഡ് സെ​ന്‍റ​റി​ല്‍​ നി​ന്ന് പീഡനക്കേസിലെ പ്രതി രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: മു​ക്കം മു​ത്തേ​രി​യി​ല്‍ വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച ശേ​ഷം ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി ജ​യി​ല്‍​ചാ​ടി. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി നെ​ടി​യി​രി​പ്പ് കാ​വു​ങ്ങ​ല്‍ ന​ല്ലി​മ്പ​ത്ത് വീ​ട്ടി​ല്‍ മു​ജീ​ബ് റ​ഹ്മാ​ന്‍ (45) ആ​ണ് ജ​യി​ല്‍​ചാ​ടി​യ​ത്. കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ല്‍ കോ​വി​ഡ് സെ​ന്‍റ​റി​ല്‍​നി​ന്ന് ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച്‌ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 17ന് ​മു​ക്കം പോ​ലീ​സ് അ​തി​സാ​ഹ​സി​ക​മാ​യി അ​റ​സ്റ്റ് ചെ​യ്ത പ്ര​തി ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഈ ​കേ​സി​ല്‍ മു​ക്കം പോ​ലീ​സ് താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​താ​ണ്. ജ​യി​ല്‍ ചാ​ടി​യ പ്ര​തി​ക്കാ​യി സി​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ഓ​ട്ടോ യാ​ത്ര​ക്കി​ടെ 65 വ​യ​സു​കാ​രി​യെ ബോ​ധ​ര​ഹി​ത​യാ​ക്കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ക​വ​ര്‍​ച്ച ചെ​യ്യു​ക​യു​മാ​യി​രു​ന്നു.​ ക​ഴി​ഞ്ഞ ജൂ​ലൈ ര​ണ്ടി​ന് രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഓ​മ​ശേ​രി​യി​ലെ ഹോ​ട്ട​ലി​ലേ​ക്ക് പോ​ക​വെ മു​ത്തേ​രി​യി​ല്‍​നി​ന്നാ​ണ് വ​യോ​ധി​ക ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റി​യ​ത്. ഓ​ട്ടോ​യി​ല്‍ മ​ര്‍​ദ്ദി​ച്ച്‌ അ​വ​ശ​യാ​ക്കി വാ​യി​ല്‍ തു​ണി തി​രു​കി തൊ​ട്ട​ടു​ത്തു​ള്ള കാ​പ്പു​മ​ല റ​ബ്ബ​ര്‍ എ​സ്റ്റേ​റ്റി​ലെ വി​ജ​ന​മാ​യ കു​റ്റി​ക്കാ​ട്ടി​ലെ​ത്തി​ച്ച്‌ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ക്കു​ക​യും ബാ​ഗ്, ആ​ഭ​ര​ണ​ങ്ങ​ള്‍, മൊ​ബൈ​ല്‍​ഫോ​ണ്‍, പ​ണം എ​ന്നി​വ ക​വ​ര്‍​ന്നെ​ന്നു​മാ​ണ് കേ​സ്. അ​വ​ശ​യാ​യാ​യ സ്ത്രീ ​തൊ​ട്ട​ടു​ത്ത് വീ​ട്ടി​ലെ​ത്തി വി​വ​രം അ​റി​യി​ക്കു​ക​യും തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. വാ​ഹ​ന​മോ​ഷ​ണം, പി​ടി​ച്ചു​പ​റി എ​ന്നീ കേ​സു​ക​ള്‍​ക്ക് ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച​യാ​ളാ​ണ് മു​ജീ​ബ് റ​ഹ്മാ​ന്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...

പവർ കട്ടിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി...

0
കൊച്ചി: കേരളത്തില്‍ പവര്‍ കട്ട് മൂലം ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചുവെന്ന...

കോൺഗ്രസിന്റെ വളർച്ചയ്ക്ക് അടിത്തറ പാകിയത് കെഎസ്‌യുവിന്റെ പോരാട്ടവീര്യം : കെ.സി. വേണുഗോപാൽ

0
തിരുവനന്തപുരം: കെഎസ്‌യുവിന്റെ പോരാട്ടവീര്യം ഓര്‍മ്മപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി...

മൊബൈലിൽ ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിയെ വീട്ടുകാര്‍ ചേർന്ന് പിടികൂടി

0
തിരുവനന്തപുരം: മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിയെ വീട്ടുകാര്‍...