പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് അന്വേഷണ കേസില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. നിക്ഷേപകരുടെ പരാതികളില്‍ അന്വേഷണ ഏജന്‍സി എന്ത് നടപടി എടുക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അടുത്ത തിങ്കളാഴ്ചക്കകം തീരുമാനം അറിയിക്കണം. 2000 കോടിയുടെ തട്ടിപ്പില്‍ സിബിഐ അന്വേഷണവും സംസ്ഥാനത്ത് നിലവിലുള്ള  നിയമപ്രകാരമുള്ള  അന്വേഷണം വേണമെന്നുമുള്ള ഹര്‍ജികളാണ് ജസ്റ്റീസ് വി.ജി. അരുണ്‍ പരിഗണിച്ചത്.

പോപ്പുലര്‍ ഫിനാന്‍സിന്റെ 275 ശാഖകള്‍ ഇപ്പോള്‍ ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് അറിയില്ലന്നും സ്വര്‍ണ്ണ നിക്ഷേപം ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടന്നും സര്‍ക്കാര്‍ ഇടപെട്ട് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. രേഖകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ടന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

നിക്ഷേപകരായ ഡോക്ടര്‍ മേരി മഗ്ദലിന്‍, തോമസ് പാറേക്കാട്ടില്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. 2013 ല്‍ സംസ്ഥാനം പാസാക്കിയ നിയമപ്രകാരം പ്രത്യേക കോടതി രൂപീകരിച്ച്‌ അന്വേഷണം നടത്തണമെന്നും സ്ഥാപനത്തിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കണമെന്നുമാണ് തോമസ് പാറേക്കാട്ടിലിന്റെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...