നാണയം വിഴുങ്ങി മൂന്നു വയസുകാരന്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും

For full experience, Download our mobile application:
Get it on Google Play

ആലുവ: കടുങ്ങല്ലൂരില്‍ മൂന്നു വയസുകാരന്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അടക്കം കുഞ്ഞിന്റെ മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

മരണകാരണം പുറത്ത് കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടു സമരസമിതിയും മാതാപിതാക്കളും എസ്‌ പി എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്. കുട്ടിയുടെ മരണകാരണം കണ്ടെത്തുന്നതിനായാണിത്. കേസ് ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം റൂറല്‍ എസ് പി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പോസ്റ്റുമോര്‍ട്ടത്തില്‍ കുഞ്ഞിന്‍റെ വന്‍കുടലില്‍ നിന്ന് പുറത്തേക്കിറങ്ങിയ നിലയില്‍ രണ്ട് നാണയങ്ങള്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ നാണയം വിഴുങ്ങിയതോ മറ്റു വിഷാംശം ഉള്ളില്‍ ചെന്നതോ അല്ല മരണ കാരണം എന്ന് കാക്കനാട് കെമിക്കല്‍ ലാബില്‍ അയച്ച ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിക്ക് ശ്വാസംമുട്ടല്‍ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

മൂന്ന് വയസുകാരന്‍ പ്രിഥ്വിരാജിന്റെ യഥാര്‍ത്ഥ മരണകാരണം അറിയണമെന്നും ചികില്‍സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് അമ്മ നന്ദിനിയും കുടുംബാംഗങ്ങളും ആലുവാ ജില്ലാ ആശുപത്രിക്ക് മുന്നില്‍ നടത്തുന്ന സമരം 10 ദിവസം പിന്നിട്ടിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...