ഉത്തര്‍പ്രദേശ്: നിയമസഭാംഗവും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ എസ്‌ആര്‍എസ് യാദവ് കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സെപ്തംബര്‍ ഒന്നിനാണ് എസ്‌ആര്‍എസ് യാദവിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. എസ്‌ആര്‍എസ് വിടവാങ്ങിയത് പാര്‍ട്ടിക്ക് നികത്തനാകാത്ത നഷ്ടമാണെന്ന് അധ്യക്ഷന്‍ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള നേതാവാണ് എസ്‌ആര്‍എസ് യാദവ്. പാര്‍ട്ടിയില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗം കൂടിയായിരുന്നു.





























