നവംബറില്‍ ചവറ, കുട്ടനാട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നവംബറില്‍ ചവറ, കുട്ടനാട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമം. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനാണ് തീരുമാനം. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ചു. കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ശരിയല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

നിയമസഭയുടെ കാലാവധി കഴിയാന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നതാണ് ഭരണ-പ്രതിപക്ഷ കക്ഷികളെ ഇത്തരമൊരു ആവശ്യത്തിലേക്ക് നയിക്കുന്നത്. പ്രതിപക്ഷവും സര്‍ക്കാരിന്റെ ആവശ്യത്തോട് അനുകൂലിക്കുന്നണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവെയ്ക്കണമെന്നാണ് യുഡിഎഫ് നിലപാട്.

സംസ്ഥാനത്ത് കോവിഡ് സാഹചര്യം അതീവ ഗുരുതരമാണന്ന് ചൂണ്ടിക്കാട്ടി തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പഞ്ചായത്തില്‍ പല പ്രദേശങ്ങളും ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണന്നും നിയന്ത്രണങ്ങള്‍ മൂലം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനോ ഫലപ്രദമായ തെളിവെടുപ്പിനോ കഴിയുന്നില്ലെന്നും വ്യക്തമാക്കി മുഹമ്മദ് റാഫി എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യ- തദ്ദേശ വകുപ്പുകളുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയതായും കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് നീട്ടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മിഷന്‍ നിലപാട് അറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...