പ്രമാദമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ വന്‍ വഴിത്തിരിവ് ; നിക്ഷേപകരുടെ സംഘടനകളെ ഉടമകള്‍ വിലക്കെടുത്തുവോ ?

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രമാദമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ വന്‍ വഴിത്തിരിവ്. വന്‍ പ്രതിഷേധവും സമരവുമായി രംഗത്തെത്തിയ നിക്ഷേപകരുടെ സംഘടനകള്‍ ഇപ്പോള്‍ നിശബ്ദമാണ്.  പോപ്പുലര്‍ റോയിയും കൂട്ടരും ഇവരെ സ്വാധീനിച്ചുവെന്ന്  സംശയിക്കുന്നതായി നിക്ഷേപകര്‍ പറയുന്നു. സമരങ്ങളോ പ്രതിഷേധങ്ങളോ ഇപ്പോഴില്ല, വാട്സ് ആപ്പ് ഗ്രൂപ്പുകളിലും നേതാക്കന്മാര്‍ അഭിപ്രായം പറയുന്നില്ല. നിക്ഷേപകര്‍ ആശങ്കയോടെ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുവാന്‍ തയ്യാറാകാതെ നേത്രുത്വം ഒഴിഞ്ഞുമാറുകയാണെന്ന്  നിക്ഷേപകര്‍ ആരോപിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇതാണ് അവസ്ഥ. കേന്ദ്ര എജന്‍സികളുടെ അന്വേഷണം മന്ദഗതിയിലാണ്. ഇതിനുപിന്നില്‍ പ്രതികകളുടെ സ്വാധീനം ഉണ്ടെന്നും സംശയിക്കുന്നു.

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നുവെന്നും പോപ്പുലര്‍ ഫിനാന്‍സ് കമ്പിനി ഏറ്റെടുക്കുവാന്‍ വിദേശ കമ്പിനി വന്നിട്ടുണ്ടെന്നും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പ്രതികളും അഭിഭാഷകരും ഇവരെ ധരിപ്പിച്ചതായാണ് വിവരം. ഇതോടൊപ്പം നിക്ഷേപകരുടെ ചില സംഘടനകളും ഗ്രൂപ്പുകളും  തങ്ങള്‍ക്ക് പ്രതിഷേധമോ പരാതികളോ ഇല്ലെന്നും എല്ലാം രമ്യമായി പരിഹരിച്ചാല്‍ മതിയെന്നും കേന്ദ്ര എജന്‍സികളെ അറിയിച്ചതായാണ് സൂചന. നിക്ഷേപ സംഘടനയുടെ നേതാക്കളുമായി പ്രതികളുടെ അഭിഭാഷകര്‍ പലവട്ടം രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്നും നിക്ഷേപകര്‍ പറയുന്നു.

കേസുകള്‍ അട്ടിമറിക്കാന്‍ ഒരു കോട്ടയംകാരനെയാണ് പ്രതികളും അവരുടെ അഭിഭാഷകരും കൂട്ടുപിടിച്ചിരിക്കുന്നത്. കേസുകളും പരാതികളും പൂര്‍ണ്ണമായി ഒഴിവാക്കി ഓസ്ട്രേലിയയിലേക്ക് കടക്കുവാന്‍ സഹായിച്ചാല്‍ കോടികള്‍ പ്രതിഫലമായി നല്‍കാമെന്നും ഇവര്‍ക്ക് വാഗ്ദാനമുണ്ടെന്നു പറയുന്നു. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാമെന്ന ബ്രിട്ടീഷ് തന്ത്രമാണ് ഇവിടെയും പ്രതികള്‍ ഉപയോഗിച്ചിരിക്കുന്നത്. പോപ്പുലര്‍ തട്ടിപ്പ് നടന്നതോടെ നിക്ഷേപകര്‍ വിവിധ സംഘടനകളിലായി അണിനിരക്കുകയായിരുന്നു. കേസുകളും സമരങ്ങളും പ്രതിഷേധങ്ങളുമായി വിശ്രമമില്ലാതെ നിക്ഷേപകര്‍ മുന്നോട്ടുപോയി. നേത്രുത്വവും വളരെ ആവേശത്തിലായിരുന്നു.

അപകടം തിരിച്ചറിഞ്ഞ പോപ്പുലര്‍ പ്രതികളും അഭിഭാഷകരും തൃശ്ശൂര്‍ സ്വദേശിയായ ഒരാളും അടൂരിലെ പോപ്പുലര്‍ ഫിനാന്‍സ് ജീവനക്കാരനും  ചേര്‍ന്ന് ഈ കൂട്ടായ്മ തകര്‍ക്കുവാന്‍ തീരുമാനിച്ചു. അങ്ങനെ പ്രതിഷേധത്തിന്റെ മുന്‍ നിരയില്‍ നിന്ന നിക്ഷേപകരില്‍ ചിലരെയും തുടര്‍ന്ന് സംഘടനാ നേതാക്കളെയും ഇവര്‍ നിശബ്ദരാക്കി. തങ്ങളെ സഹായിച്ച ചിലരുടെ നിക്ഷേപവും പലിശയും മടക്കിനല്കിയത് കൂടാതെ ചിലരെയൊക്കെ പോപ്പുലര്‍ ഉടമകള്‍ വേണ്ടപോലെ കണ്ടിട്ടുണ്ടെന്നും നിക്ഷേപകര്‍ തന്നെ പറയുന്നു. ചതിയുടെയും വഞ്ചനയുടെയും പേരില്‍ വിവാദമാകുന്ന പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ വാര്‍ത്തകള്‍ തുടരും …………………..

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...