കുടുംബ വഴക്കിനിടെ തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് വടക്കഞ്ചേരി തച്ചനടിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ അടിപിടിയിൽ തലക്ക് അടിയേറ്റ് നാല്പതുകാരന്‍ മരിച്ചു. തമിഴ്നാട് സ്വദേശിയായ അബ്ബാസാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭാര്യയുടെ ബന്ധുവിനെ പോലീസ് കസ്റ്റ‍ഡിയിലെടുത്തു. തമിഴ്നാട് ആനമല സ്വദേശിയായ അബ്ബാസിനാണ് ഭാര്യവീട്ടില്‍ വെച്ചുണ്ടായ വഴക്കിനിടെ തലയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം.

അബ്ബാസ് മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെയും വഴക്കുണ്ടായി. ഭാര്യ ഉള്‍പ്പടെയുള്ള സ്ത്രീകളെ ഇയാള്‍ മര്‍ദ്ദിച്ചു. മദ്യലഹരിയില്‍ അക്രമാസക്തനായ അബ്ബാസ് ഗ്യാസ് സിലിണ്ടര്‍ എടുത്ത് എറിഞ്ഞു. തുടർന്നുള്ള തിരിച്ചടിയിലാണ് അബ്ബാസിന് തലയ്ക്ക് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു.

തലയ്ക്ക് പരിക്കേറ്റ അബ്ബാസിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ആനമലയിലുള്ള ബന്ധുക്കളെത്തിയശേഷം പോസ്റ്റ്മാര്‍ട്ടം നടത്തി മൃതദേഹം വിട്ടുനല്‍കും. അബ്ബാസ് മരിച്ചതിന് പിന്നാലെ ഭാര്യയുടെ ബന്ധുവിനെ വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഹമ്മദ് ഷാഹിറാണ് പിടിയിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...