പോപ്പുലര്‍ നിക്ഷേപകരെ പിണറായി സര്‍ക്കാര്‍ വഞ്ചിച്ചു ; കോടികള്‍ തട്ടിച്ച പോപ്പുലര്‍ ഉടമകള്‍ രക്ഷപെടാനുള്ള തയ്യാറെടുപ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ നിക്ഷേപകരെ പിണറായി സര്‍ക്കാര്‍ വഞ്ചിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ബഡ്സ് കോടതികള്‍ എവിടെയെന്ന് നിക്ഷേപകര്‍. കോമ്പറ്റെന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനം കടലാസില്‍മാത്രം. കോമ്പറ്റെന്റ് അതോറിറ്റി തലവന്‍ സഞ്ജയ്‌ കൌള്‍ എവിടെയുണ്ടെന്നുപോലും അറിയില്ലെന്ന് തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍. ഹൈക്കോടതിയുടെ മിക്ക ഉത്തരവുകളും ഏറെ കാലതാമസം വരുത്തിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പിണറായി സര്‍ക്കാര്‍ ഇരയോടൊപ്പമല്ല, വേട്ടക്കാരനോടൊപ്പമാണെന്ന് നിക്ഷേപകര്‍ പറയുന്നു.

പോപ്പുലര്‍ തട്ടിപ്പ് പുറത്തുവന്നതോടെ സര്‍ക്കാരും രാഷ്ട്രീയക്കാരും നിക്ഷേപകരെ കയ്യൊഴിയുകയായിരുന്നു. പിണറായി സര്‍ക്കാര്‍ ഒരു സഹായവും നിക്ഷേപകര്‍ക്ക് നല്‍കിയില്ല. പകരം എല്ലാ പരാതികള്‍ക്കും ഒറ്റ എഫ്.ഐ.ആര്‍ മതിയെന്ന വിചിത്ര ഉത്തരവും ഡി.ജി.പിയെക്കൊണ്ട് ഇറക്കിച്ചു. നിക്ഷേപകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ഈ ഉത്തരവ് തിരുത്തേണ്ടി വന്നു. എങ്കിലും പോലീസ് വകുപ്പില്‍ നിന്നും നിക്ഷേപകര്‍ക്ക് ഒരു സഹായവും ലഭിച്ചില്ല.

പോലീസ്  പിടിച്ചെടുത്ത പോപ്പുലര്‍ ഉടമകളുടെ ആഡംബര കാറുകള്‍ മഴയും വെയിലുമേറ്റ് നശിക്കുന്നു. ബെന്‍സ് കാറുകള്‍ ഉള്‍പ്പെടെയുള്ളവയാണ് മാസങ്ങളായി ഇങ്ങനെ കിടന്ന് നശിക്കുന്നത്. കാലതാമസം വരാതെ ലേലം ചെയ്തിരുന്നെങ്കില്‍ ലക്ഷങ്ങള്‍ കിട്ടുമായിരുന്ന ബെന്‍സ് കാറുകള്‍ ഇനി വില്‍ക്കേണ്ടി വരുന്നത് ആക്രി വിലക്ക്. കേന്ദ്ര അന്വേഷണ സംഘങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു സഹായവും ചെയ്തുനല്‍കുന്നില്ലെന്നും ആരോപണം. മതിയായ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ അന്വേഷണം മന്ദഗതിയിലായി. കോടികള്‍ തട്ടിച്ച പോപ്പുലര്‍ ഉടമകള്‍ രക്ഷപെടാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...