തിരുവനന്തപുരത്ത് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ വെട്ടി പരുക്കല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുമലയില്‍ ആര്‍എസ്‌എസ് സംഘം രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന് പോലീസില്‍ പരാതി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുമല ഏരിയാ പ്രസിഡന്റ് ജാഫര്‍, ഏരിയാ സെക്രട്ടറി നവാസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റക്കാരായ ആര്‍എസ്‌എസ് പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് പോലിസില്‍ പരാതി നല്‍കി.

ഇന്നലെ വൈകീട്ടോടെ ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന കാംപയിന്റെ ഭാഗമായി തിരുമല ഏരിയ സംഘടിപ്പിച്ച കൂട്ടയോട്ടത്തിന്റെ മുന്നൊരുക്കങ്ങള്‍ നടക്കവെ സംഘടിച്ചെത്തിയ അറുപതോളം വരുന്ന ആര്‍എസ്‌എസ് സംഘം മാരകായുധങ്ങളുമായി പ്രകോപനമൊന്നുമില്ലാതെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.

‘പോപുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന പരിപാടി അലങ്കോലപ്പെടുത്താന്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തലേദിവസവും പ്രകോപനങ്ങള്‍ സൃഷ്ടിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി പ്രദേശത്ത് സ്ഥാപിച്ച കൊടികള്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു’ എന്നും ഇവര്‍ ആരോപിക്കുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ നടപടി എടുക്കാമെന്ന് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...