കൊല്ലം ബൈപ്പാസിലെ ടോള്‍ പ്ലാസയില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ടോള്‍ തങ്ങള്‍ക്ക് ബാധകമല്ലന്ന വാദം ഉന്നയിച്ച്‌ കൊല്ലം ബൈപ്പാസിലെ ടോള്‍ പ്ലാസയില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. വനിതാ ജീവനക്കാരെ അടക്കം അസഭ്യം പറഞ്ഞ പ്രവര്‍ത്തകര്‍ ബൈപ്പാസില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിപ്പിച്ചു. ഉന്നതപോലീസ് ഉദ്യേഗസ്ഥരടക്കം എത്തിയാണ് ഒടുവില്‍ ഗതാഗതം പുനസ്ഥാപിച്ചത്. പോപ്പുലര്‍ഫ്രണ്ട് ആലപ്പുഴയില്‍ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരം ജില്ലയില്‍ നിന്ന് എത്തിയവരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ടോള്‍ തങ്ങള്‍ക്ക് ബാധകമല്ലന്ന വാദം ഉന്നയിച്ച്‌ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ ജീവനക്കാരും പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമായി. ഇതോടെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ വനിതാ ജീവനക്കാരെ അടക്കം അസഭ്യം പറയുകയായിരുന്നു.

മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികാരില്‍നിന്ന് ടോള്‍ ഈടാക്കുന്നില്ലന്നായിരുന്നു പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെ വാദം. എന്നാല്‍ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളും ടോള്‍ ഫീസ് നല്‍കാറുണ്ടെന്നും മനപ്പൂര്‍വ്വം പ്രശ്നം സൃഷ്ടിക്കുകയും ജനശ്രദ്ധ പിടിച്ചുപറ്റുകയുമായിരുന്നു പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെ ലക്ഷ്യമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

തര്‍ക്കത്തെ തുടര്‍ന്ന് വാഹനങ്ങള്‍ ടോള്‍ ഗേറ്റിന് പിന്നില്‍ കൂട്ടത്തോടെ നിര്‍ത്തിയിട്ടതോടെ ബൈപ്പാസില്‍ ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞെത്തിയ പോലീസിനോടും പ്രവര്‍ത്തകര്‍ തട്ടികയറിയതോടെ സംഘര്‍ഷാവസ്ഥയായി. പിന്നീട് എ.സി.പിയടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...