ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരെ ജാഗ്രതാ മാര്‍ച്ചും പൊതുയോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആര്‍എസ്എസിന്‍റെ പണി കേരളാ പോലീസ് ഏറ്റെടുക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ അടിത്തറയിളക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരം സോണല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് പറഞ്ഞു. ആര്‍എസ്എസ് ഭീകരതയ്ക്കെതിരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ജാഗ്രതാ മാര്‍ച്ചും പൊതുയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെ എല്ലാ മേഖലയിലും പിടിമുറുക്കിയ സംഘപരിവാര്‍ ഭീകരത ഇന്ത്യയുടെ മതേതരത്തിനാണ് ഭീഷണിയാവുന്നത്. ഹിന്ദുത്വരാജ്യം എന്ന ലക്ഷ്യവുമായി നീങ്ങുന്ന ആര്‍എസ്എസ് വംശഹത്യ നടപ്പാക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിനെതിരെ ജനകീയമായ പ്രതിരോധം തീര്‍ക്കാന്‍ എല്ലാവിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും മുഹമ്മദ് റാഷിദ് ആവശ്യപ്പെട്ടു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പത്തനംതിട്ട ഡിവിഷന്‍ പ്രസിഡന്‍റ് എ ആര്‍ ബുഹാരി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എ മുഹമ്മദാലി മൗലവി, ഏരിയാ കമ്മിറ്റിഅംഗം റഷീദ് മൗലവി സംസാരിച്ചു. പത്തനംതിട്ട ഡിവിഷന്‍ കമ്മിറ്റി അംഗങ്ങളായ അലി എ, ഷെഫീഖ് എസ്, ഷാഹുല്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...

‘കേരളത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്ന്’ ; ജിആർ അനിൽ

0
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ...

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...

‘തൃപ്പൂണിത്തുറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാർ’ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി...