ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു ; പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ഇഴയുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ഇഴയുന്നു. പരാതിക്കാര്‍ കൊച്ചിയിലെത്തി മൊഴി നല്‍കുന്നതിലടക്കമുള്ള കാലതാമസം ആണ് കേസന്വേഷണത്തിന് തടസം നേരിടുന്നത്.

സംസ്ഥാന പോലീസില്‍ നിന്ന് പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസ് ഏറ്റെടുത്ത സിബിഐ സംഘത്തിന്റെ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. കേസില്‍ പ്രതികള്‍ പിടിയിലായി ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പോലും എങ്ങും എത്തിയിട്ടില്ല. കൊവിഡ് നിയന്ത്രണങ്ങളില്‍ അന്വേഷണം കുരുങ്ങിയ സാഹചര്യമാണിപ്പോള്‍. കേസിന്റെ ഭാഗമായി പരാതിക്കാര്‍ കൊച്ചിയില്‍ എത്തി വേണം മൊഴി നല്‍കാന്‍, പരാതിക്കാരില്‍ നല്ലൊരു പങ്കും മുതിര്‍ന്ന പൗരന്മാരാണ്. രണ്ടായിരത്തിലേറെ പരാതിക്കാരുളള കേസില്‍ ഓരോരുത്തരും മൊഴി നല്‍കാന്‍ കൊച്ചിയില്‍ എത്തുന്നത് പ്രായോഗികവുമല്ല. ഓരോ ജില്ലയിലും മൊഴിയെടുക്കാന്‍ സൗകര്യം ഒരുക്കിയാല്‍ പ്രശ്നം പരിഹരിക്കാമെന്നാണ് നിക്ഷേപക കൂട്ടായ്മയുടെ അഭിപ്രായം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...