Sunday, March 2, 2025 3:49 pm

ജനകീയാസൂത്രണ പദ്ധതികളിൽ  ബ്ലോക്ക്പഞ്ചായത്തുകളുടെ പങ്ക് നിർണ്ണായകം : മന്ത്രി ഒ.ആർ കേളു

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമാക്കുന്ന ജനകീയാസൂത്രണ പദ്ധതികളിൽ  ബ്ലോക്ക്പഞ്ചായത്തുകൾ വഹിച്ച പങ്ക് നിർണായകമെന്ന് പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിന്റെ നവീകരിച്ച  കെട്ടിടം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ റോഡ് നിർമാണം,  ഭവന പദ്ധതി നിർവ്വഹണം, ഗ്രാമ പഞ്ചായത്തുകളുടെ വികസന പ്രവർത്തന ഏകീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ബ്ലോക്ക് പഞ്ചായത്തുകൾ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്.  പുതിയ കെട്ടിടo മാനന്തവാടിയുടെ മുഖച്ഛായ മറ്റുന്നതാണെന്നു അദ്ദേഹം പറഞ്ഞു.   മൂന്നുനില ക്കെട്ടിടമാണ് നവീകരിച്ചത്. താഴത്തെ നില ജനപ്രതിനിധികൾക്കും രണ്ടാംനില ഓഫീസ് പ്രവർത്തനങ്ങൾക്കും മൂന്നാം നില കോൺഫറൻസ് ഹാളായും ഉപയോഗിക്കും.

റബ്‌കോയുടെ നേതൃത്വത്തിൽ ഓഫീസ് മുറ്റം ഇന്റർലോക്ക് പതിക്കൽ, എ.സി.പി. ജോലികൾ, പെയിന്റിങ് ഉൾപ്പെടെയുള്ള  പ്രവൃത്തികൾക്കായി 60.63 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തി പൂർത്തിയാക്കിയത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായ പരിപാടിയിൽ വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, തിരുനെല്ലി -തൊണ്ടനാട് – എടവക-വെള്ളമുണ്ട – തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.വി ബാലക്യഷ്ണൻ, അംബിക ഷാജി, അഹമ്മദ് കുട്ടി ബ്രാൻ, സുധി രാധാക്യഷ്ണൻ, എൽസി ജോയി, സെക്രട്ടറി കെ.കെ രാജേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് വീണ്ടും കാട്ടുപന്നിയുടെ ആക്രമണം ; 70കാരൻ്റെ കാലൊടിഞ്ഞു

0
കൊല്ലം: സംസ്ഥാനത്ത് ഇന്ന് വീണ്ടും കാട്ടുപന്നിയുടെ ആക്രമണം. കൊല്ലത്താണ് സംഭവം. ആക്രമണത്തിൽ...

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇന്ന് കണ്ണൂർ,...

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് കുടയും കോട്ടും വിതരണം ചെയ്ത് സുരേഷ് ഗോപി

0
തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരത്ത്...

നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറി അപകടം ; നാല് പേർക്ക് പരുക്കേറ്റു

0
കോഴിക്കോട് : താമരശ്ശേരിക്ക് സമീപം നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിൽ...