പൂനെ: ആഡംബര കാറിടിച്ച് പൂനെയില്‍ രണ്ട് യുവ എന്‍ജിനയര്‍മാരുടെ ജീവനെടുത്ത സംഭവത്തില്‍ കാറോടിച്ചിരുന്നത് ഡ്രൈവറെന്ന് ആരോപണവിധേയനായ 17-കാരൻ. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും കുട്ടിയുടെ പിതാവും ഈ വാദത്തെ പിന്തുണച്ച് രംഗത്തെത്തി. തുടർന്ന്, കേസുമായി ബന്ധപ്പെട്ട് ഡ്രൈവറെയും പോലീസ് ചോദ്യം ചെയ്തു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് താൻ ആണെന്ന് അദ്ദേഹം സമ്മതിച്ചതായാണ് റിപ്പോർട്ട്. അതിനിടെ, കുട്ടിയുടെ പിതാവ് വിശാൽ അഗർവാളിന്റെ ഫോൺ പോലീസ് കണ്ടെടുത്തു. ഇതുവഴി, കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇതിനിടെ മരിച്ച യുവതിയും യുവാവും തമ്മിലുള്ള ബന്ധം അന്വേഷിക്കാനാണ് പോലീസ് ഏറെസമയം ചിലവഴിച്ചതെന്ന് മഹാരാഷ്ട്രയില്‍ വഞ്ചിത് ബഹുജന്‍ അഘാഡി (വി.ബി.എ.) നേതാവ് പ്രകാശ് അംബേദ്കർ ആരോപിച്ചു. ആരോപണവിധേയനായ പ്രതിക്ക് പോലീസ് ബർഗറും പിസ്സയും നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























