ഭരണിക്കാവ് : പോരുവഴി പഞ്ചായത്ത് നേതൃസമിതിയുടെ ചുമതലയിൽ മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ നേതൃത്വത്തിൽ നടത്തിയ ഭരണഘടന സംരക്ഷണ സദസ് കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. ഏഴുതപ്പെട്ട ഭരണഘടനകളിലും ഏറ്റുവും വലുതും ഭാരതത്തിന്റെതാണ്. ഇന്ത്യയ്ക്ക് ഒരു ഭരണഘടനയുണ്ടാക്കൽ അത്ര എളുപ്പമായിരുന്നില്ല. നൂറിലേറെ ഭാഷകൾ, അതിലേറെ സംസ്കാരങ്ങൾ, വേഷത്തിലും ആഹാരത്തിലും ആചാരങ്ങളിലുമെല്ലാം വൈവിധ്യങ്ങൾ. ഇത്തരമൊരു രാജ്യത്തെ ജനങ്ങളെ ഒറ്റഭരണഘടനയ്ക്കകത്ത് ഒതുക്കാൻ കഠിനാധ്വാനം തന്നെ വേണ്ടിവന്നുവെന്ന് എസ്.ശശികുമാർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും ജനാധിപത്യ സ്വഭാവവും സ്വതന്ത്ര്യ അനുഭവവുമുള്ളതാണ് ഇന്ത്യൻ ഭരണഘടന. സാംസ്കാരികവും ജനാധിപത്യപരവുമായ പ്രബുദ്ധതയുള്ള കേരളത്തിന് ഭരണഘടനാ സംരക്ഷണ അവബോധം വളർത്തായെടുക്കുന്നതിനുള്ള പ്രതിബദ്ധതയുണ്ട്. കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ അതിനുള്ള ശ്രമങ്ങൾ സംസ്ഥാന യുവജന കമ്മിഷന്റെ സഹകരണത്തോടെ നേതൃത്വം നല്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗവൺമെന്റ് പ്ലീഡർ അഡ്വ.കെ.വിനയകുമാർ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. എം.സുൽഫിഖാൻ റാവുത്തർ, ലത്തീഫ് പെരുംകുളം, അനിൽ പി തോമസ്, എം.നിസാമുദ്ദീൻ, ജിസ് ശാമുവൽ, ബി.സാബു, അർത്തിയിൽ അൻസാരി, അഡ്വ.സി.കെ.വിജയനന്ദ്, എച്ച് നസീർ, എം.എസ് സന്ദീപ്, പുരകുന്നിൽ അഷ്റഫ്, മൂലത്തറ നാസർ,നവാസ് കാഞ്ഞിരവിള, ഖുറൈഷി തുടങ്ങിയവർ പ്രസംഗിച്ചു.