പ്രണയം നടിച്ച്‌ 16 കാരിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങരംകുളം : മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട് പ്രണയം നടിച്ച്‌ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയായാക്കിയ സംഭവത്തില്‍ യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ നടുവട്ടം ശ്രീവത്സം ആശുപത്രിക്ക് സമീപം മാടമ്പി വളപ്പില്‍ അമീര്‍ അലി (30) യെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ അമീര്‍ അലി മൂന്ന് മാസം മുന്‍മ്പാണ് ചങ്ങരംകുളത്ത് വെച്ച്‌ 16 വസുള്ള പെണ്‍കുട്ടിക്ക് മൊബൈല്‍ നമ്പര്‍ കൈമാറിയത്. പിന്നീട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ വീട്ടില്‍ പെണ്‍കുട്ടി മാത്രമാണെന്ന് മനസിലാക്കിയ യുവാവ് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെ ഇവര്‍ ചങ്ങരംകുളം പോലീസിന് പരാതി നല്‍കി. ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐ രാജേന്ദ്രന്‍, എസ് സിപിഒ ഷിജു, സിപിഒ മാരായ ജെറോം, സുജിത്ത് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവീകരണ പ്രവർത്തനങ്ങൾക്കെത്തിയ കരാർ തൊഴിലാളികൾ അബദ്ധത്തിൽ ചന്ദനമരത്തിന്റെ ചില്ലകൾ വെട്ടിമാറ്റി

0
തിരുവനന്തപുരം: ദേവസ്വം ബോർഡ് ആസ്ഥാനത്ത് നവീകരണ പ്രവർത്തനങ്ങൾക്കെത്തിയ കരാർ തൊഴിലാളികൾ അബദ്ധത്തിൽ...

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന വി.എം സുധീരന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ്...

ആലപ്പുഴയിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം

0
ആലപ്പുഴ: ആലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ...

വിഴിഞ്ഞം ഓഹരി വിൽപനയും തുടർ വിവാദങ്ങളും സിപിഎമ്മിലെ കണ്ണൂർ ഘടകത്തിലെ ഉൾപോർ തുറന്നു കാട്ടുന്നതായി...

0
കൊച്ചി: വിഴിഞ്ഞം ഓഹരി വിൽപനയും തുടർ വിവാദങ്ങളും സിപിഎമ്മിലെ കണ്ണൂർ ഘടകത്തിലെ...