പോഷകാഹാരക്കുറവ് പരിഹരിക്കാൻ ‘പോഷൺ പഖ്‌വാഡ’ ക്യാമ്പയിൻ കോന്നി ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘പോഷൺ പഖ്‌വാഡ’ ക്യാമ്പയിൻ കോന്നി ബ്ലോക്ക് പഞ്ചായത്തിൽ ശുചിത്വമിഷന്റെയും വനിതാ ശിശു വകിപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു. ആരോഗ്യകരമായ ഭാവി തലമുറയെ വാർത്തെടുക്കുന്നതിനായി വിപുലമായ പരിപാടികളാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. കുട്ടികളിലെ വളർച്ചാ മുരടിപ്പ്, വിളർച്ച (Anemia), ഭാരക്കുറവ് എന്നിവ നേരിടുന്നതിനും ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കാണ് ക്യാമ്പയിൻ മുൻഗണന നൽകുന്നത്. ഇതിന്റെ ഭാഗമായി വിവിധ അങ്കണവാടികൾ കേന്ദ്രീകരിച്ച് ആരോഗ്യ പരിശോധനകൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു.

പ്രാദേശികമായി ലഭിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ശീലമാക്കുക, കുട്ടികളുടെ ശാരീരിക-മാനസിക വളർച്ച ഉറപ്പാക്കാൻ ആവശ്യമായ ഭക്ഷണക്രമത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് അറിവ് നൽകുക. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആവശ്യമായ ഇരുമ്പ് സത്ത്, കാൽസ്യം തുടങ്ങിയവ അടങ്ങിയ ഭക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിക്കുക. നമ്മുടെ പരിസരങ്ങളിൽ ലഭ്യമായ പോഷകസമൃദ്ധമായ ഇലക്കറികളും പഴവർഗങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ സംബന്ധിച്ച് അംഗൻവാടി ടീച്ചർമാർക്ക് ബോധവൽക്കരണ ക്ലാസ്സുകൾ ശുചിത്വമിഷൻ ആർപി ആതിര നൽകി. പ്രദീപ് ജി അസിസ്സന്റ് കോർഡിനേറ്റർ ഐഇസി, ആദർശ് പി കുമാർ എസ്ഡബ്യൂഎം അസിസ്സന്റ് കോർഡിനേറ്റർ ജില്ലാ ശുചിത്വ മിഷൻ, കോന്നി ബ്ലോക്ക്‌ വനിത ശിശു വികസന വകുപ്പിലെ (ICDS) കോർഡിനേറ്റർ ജയശ്രീ, ഷഹാന, മറ്റ് പ്രോജക്റ്റ്‌ കോർഡിനേറ്റർമാർ, വനിത ശിശു വികസന വകുപ്പ് കൗൺസിലർമാർ, നാഷണൽ ന്യൂട്രിഷൻ മിഷൻ കോർഡിനേറ്റർ, ബ്ലോക്ക്‌ പരിധിയിലെ അംഗൻവാടി പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള കേസ് ; പി എസ് പ്രശാന്തിന് ജാമ്യം

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ്...

സ്കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം അടർന്നുവീണുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബെംഗളൂരു: സ്കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം അടർന്നുവീണുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്ക്...

മലപ്പുറം വളാഞ്ചേരിയില്‍ മാരക ലഹരിയുടെ വില്‍പ്പന കേന്ദ്രമെന്ന് കണ്ടെത്തൽ

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ മാരക ലഹരിയുടെ വില്‍പ്പന കേന്ദ്രമെന്ന് കണ്ടെത്തൽ....

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി ; അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി മരുമകൻ

0
കണ്ണൂർ: ഭാര്യ വിവാഹമോചനത്തിന് കേസ് നൽകിയതിന്റെ വൈരാ​ഗ്യത്തിൽ അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി...