പോഷൻ പക്വാഡ 2026 ന് കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : അമ്മമാരുടെയും കുട്ടികളുടെയും സമഗ്ര പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായി കോന്നി ബ്ലോക്ക് പ്രോജക്ടുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയായ പോഷൻ പക്വാഡ 2026 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനമ്മ റോയ് ഉത്ഘാടനം ചെയ്തു. മിഷൻ പോഷൻ 2.0 പ്രകാരം പോഷകാഹാര അവബോധം, ശൈശവ പരിചരണം, സമുഹ പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിനായി വനിതാ ശിശുവികസന മന്ത്രാലയം നടത്തുന്ന  രാജ്യവ്യാപക ക്യാമ്പയിനാണ് പോഷൻ പക്വാഡ 2026. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല അജി, ബീന സോമൻ, രേഷ്മ എസ്, ബിന്ദു പ്രദീപ്, കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ മുരളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുലേഖ വി. നായർ, പ്രിയ എസ് തമ്പി, റോബിൻ മോൻസി, റോസമ്മ ബാബുജി, സൗദ റഹീം, സുമേഷ് എസ്., പഞ്ചായത്ത് അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു.

പ്രോഗ്രാം ഓഫീസർ നിത ദാസ്, സി.ഡി.പി.ഓ മാരായ സുധാമണി, ജയശ്രീ എസ്., ഡോ.ശിഖ, ഡോ.സന്തോഷ്‌ തുടങ്ങിയവര്‍ ബോധവത്കരണ ക്ലാസ്സുകൾ നയിച്ചു. അങ്കണവാടി പ്രവർത്തകർ, സൂപ്പർവൈസർമാർ, സി.ഡി.പി.ഓ മാർ അങ്കണവാടി എ.എല്‍.എം.സി അംഗങ്ങൾ, കോളേജ് വിദ്യാർത്ഥിനികൾ എന്നിവർ പങ്കെടുത്തു. ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനമേള, ആദ്യ ബാല്യകാല പരിചരണം, പോഷണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രദർശനം, അങ്കണവാടിയിലെ ഇ.സി.സി.ഇ കരിക്കുലം അടക്കമുള്ള പ്രദർശന മേളയും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂരിലെ തെരുവുനായ ശല്യം : മനുഷ്യാവകാശ സംരക്ഷണ സമിതി മാർച്ചും ധർണ്ണയും നടത്തി

0
അടൂര്‍ : വര്‍ധിച്ചു വരുന്ന തെരുവുനായകളുടെ ആക്രമണത്തിന് എതിരെ മനുഷ്യാവകാശ സംരക്ഷണ...

ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

0
ദിസ്പൂർ: അസമിലെ ജോനായിയിൽ ഭാര്യയെയും മൂന്ന് മക്കളെയും സ്കൂൾ അധ്യാപകൻ...

ഐ.സി.എല്‍. ഫിന്‍കോര്‍പ്പിലെ 30 കോടിയുടെ ഡിബഞ്ചര്‍ തട്ടിപ്പ് : കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം

0
തൃശ്ശൂര്‍ : നിക്ഷേപകരുടെ 30 കോടിയോളം രൂപ ജീവനക്കാര്‍ സംഘടിതമായി തട്ടിയെടുത്തിട്ടും...

അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ മാറ്റവുമായി ബാലാവകാശ കമ്മീഷന്‍

0
തിരുവനന്തപുരം: അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ...